ഐപിഎസുകാരന്‍ പീഡനക്കേസില്‍
കൊല്‍ക്കത്ത: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച സംഭവത്തില്‍ ഡിഐജിക്കെതിരെ പശ്ചിമബംഗാള്‍ സര്‍ക്കാര്‍ കേസെടുത്തു. ഇയാളോട് അവധിയില്‍ പ്രവേശിക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്.
ഡിഐജിയ്‌ക്കെതിരെ ഉയര്‍ന്ന ജനരോഷത്തെത്തുടര്‍ന്നാണ് സര്‍ക്കാര്‍ നടപടി സ്വീകരിച്ചിരിക്കുന്നത്. സന്‍ക്രെയിന്‍ പൊലീസ് സ്റ്റേഷനിലെ മുതിര്‍ന്ന ഐപിഎസ് ഉദ്യോഗസ്ഥന്‍ ബസുദേവ് ബാഗാണ് വീട്ടില്‍ വേലയ്‌ക്കുനിന്നിരുന്ന പതിനാലുകാരിയെ ശാരീരികമായി പീഡിപ്പിച്ചത്.
പ്രായപൂര്‍ത്തിയാകാത്ത കുട്ടിയെ വേലയ്‌ക്കുനിര്‍ത്തിയതിനും ബാലവേസ നിരോധന നിയമപ്രകാരം ഇയാള്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്. സംഭവം ഗൗരവമുള്ളതാണെന്നും കുറ്റക്കാരനാണെന്നു കണ്ടാല്‍ ബാഗിനെ ശിക്ഷിക്കുമെന്‌ും ബംഗാള്‍ ആഭ്യന്തരസെക്രട്ടറി വ്യക്തമാക്കിയിട്ടുണ്ട്.
കുട്ടിയെ മര്‍ദ്ദിച്ച് പരുക്കേല്‍പ്പിച്ച ബാഗിനെതിരെ നടപടി വേണമെന്ന് ജനങ്ങള്‍ ശക്തമായി ആവശ്യപ്പെട്ടിരുന്നു. കുട്ടിയെ തങ്ങള്‍ക്ക് വിട്ടുതരണമെന്നാവശ്യപ്പെട്ട് മാതാപിതാക്കള്‍ കോടതിയെ സമീപിച്ചിരുന്നു. കോടതി ഈ ഹര്‍ജി പരിഗണിച്ചിട്ടുണ്ട്.












Click it and Unblock the Notifications