ലാലുവിന്റെ സൗജന്യ യാത്ര അവസാനിക്കുന്നു
ദില്ലി: ആര്‍ജെഡി അധ്യക്ഷന്‍ ലാലു പ്രസാദ് യാദവിന്റെ ആജീവനാന്ത സൗജന്യ തീവണ്ടിപ്പാസ് നിര്‍ത്തലാക്കാന്‍ പുതിയ കേന്ദ്രറയില്‍മന്ത്രി മമത ബാനര്‍ജി ആലോചിക്കുന്നു.
ലാലുവും കൂട്ടരും ഇനി എസി കോച്ചുകളില്‍ സൗജന്യയാത്ര ചെയ്യേണ്ടെന്നാണ് മമതയുടെ അഭിപ്രായം. ലാലുവിനും മുന്‍ സഹറയില്‍മന്ത്രിമാര്‍ക്കും അനുവദിച്ച സൗജന്യ യാത്രയും യാത്രാ ഇളവുകളും റദ്ദാക്കാന്‍ പോവുകയാണെന്ന് മമത വ്യാഴാഴ്‌ച സൂചിപ്പിച്ചിരുന്നു.
മൂന്നു സഹായികളുമൊത്ത് തീവണ്ടിയിലെ എസി കോച്ചില്‍ ആജീവനാന്തം സൗജന്യയാത്ര നടത്താന്‍ ലാലുവിന് റെയില്‍വേ ബോര്‍ഡ് അനുമതി നല്‍കിയിരുന്നു. ലാലുവിന്റെ സൗജന്യ യാത്ര റദ്ദാക്കുമെന്നു തെളിച്ച് പറഞ്ഞില്ലെങ്കിലും ഇത്തരം ദുരുപയോഗങ്ങള്‍ വച്ചു പൊറുപ്പിക്കില്ലെന്ന് മമത വ്യക്തമാക്കി.
റെയില്‍വേയുടെ സാമ്പത്തിക വിഭാഗം ഇക്കാര്യങ്ങള്‍ പരിശോധിച്ച് വേണ്ട നടപടിയെടുക്കുമെന്നും മമത പറഞ്ഞു. കഴിഞ്ഞ മെയ് 19നാണ് മുന്‍ റയില്‍വേ മന്ത്രിമാര്‍ക്കും സഹമന്ത്രിമാര്‍ക്കും സൗജന്യയാത്ര അനുവദിച്ചുകൊണ്ട് റെയില്‍വേ ബോര്‍ഡ് ഉത്തരവിറക്കിയത്.
സഹമന്ത്രിമാര്‍ക്ക് ഒരു സഹായിയെയും ഒരു അറ്റന്ററെയും ഒപ്പം കൊണ്ടുപോകാം. റെയില്‍വേ ബോര്‍ഡിന്റെ തീരുമാനത്തിനെതിരെ ബിജെപി നേതാവ് രാം നായിക് മമതയ്‌ക്ക് കത്തയച്ചിരുന്നു. ലാലുവിന്റെ മന്ത്രിസ്ഥാനം പോയതിന് ശേഷവും ഇത്തരം ഒരു ഇളവ് അനുവദിക്കുന്നത് ശരിയല്ലെന്നാണ് നായികിന്റെ വാദം.
നായിക്കിന്റെ കത്തിനോട് താന്‍ യോിക്കുന്നുവെന്ന് മമത വ്യക്തമാക്കിയിട്ടുണ്ട്. മുന്‍ സര്‍ക്കാര്‍ ഇത്തരത്തിലെടുത്തിട്ടുള്ള പലതും പുനപരിശോധിക്കണമന്ന് നായിക് ആവശ്യപ്പെട്ടിട്ടുണ്ട്.












Click it and Unblock the Notifications