പ്രായപൂര്‍ത്തിയാകാത്ത സഹോദരിയെ മാനഭംഗപ്പെടുത്തി
ദില്ലി: പ്രായപൂര്‍ത്തിയെത്താത്ത സ്വന്തം സഹോദരിയെ ലൈംഗികമായി പീഡിപ്പിച്ച യുവാവിനെ പൊലീസ് അറസ്റ്റുചെയ്‌തു. കിഴക്കന്‍ ദില്ലിയിലെ ത്രിലോക്‌പുരിയിലാണ് സംഭവം നടന്നത്.
പന്ത്രണ്ടുകാരിയാണ് ഇരുപത്തിയെട്ടുകാരനായ സ്വന്തം സഹോദരന്റെ ലൈംഗികദാഹത്തിന് ഇരയായത്. കുട്ടി ഇവിടത്തെ ഒരു പ്രാദേശിക ആശുപത്രിയില്‍ ചികിത്സയിലാണ്.
ഇവരുടെ മാതാപിതാക്കള്‍ ജീവിച്ചിരിപ്പില്ലെന്നും വീട്ടില്‍ ഇവര്‍ രണ്ടുപേരുമുള്‍പ്പെടെ എട്ടുസഹോദരീസഹോദരന്മാരുണ്ടെന്നും പൊലീസ് പറഞ്ഞു.
ബുധനാഴ്‌ചരാത്രി മൂന്നാമത്തെ സഹോദരനായ ഇയാള്‍ കുട്ടിയുടെ മുറിയില്‍ കയറി ബലംപ്രയോഗിച്ച് മാനഭംഗപ്പെടുത്തുകയായിരുന്നുവത്രേ. തുടര്‍ന്ന് മൂത്ത സഹോദരന്റെ ഭാര്യയാണ് ഇക്കാര്യം ഭര്‍ത്താവിനെ അറിയിച്ചത്.
ഇയാളാണ് സംഭവം പൊലീസിനെ അറിയിച്ചത്. സംഭവത്തെത്തുടര്‍ന്ന് കുറ്റം ചെയ്‌ത സഹോദരന്‍ വീട്ടില്‍ നിന്നും ഓടിപ്പോയി. പിന്നീട് മറ്റൊരിടത്ത് വച്ച് ഇയാളെ മയൂര്‍ വിഹാര്‍ പൊലീസ് അറസ്റ്റുചെയ്യുകയായിരുന്നു.
പെണ്‍കുട്ടിയെ വൈദ്യപരിശോധനയ്‌ക്ക് വിധേയയാക്കിയപ്പോള്‍ പീഡിപ്പിക്കപ്പെട്ടതായി തെളിഞ്ഞിട്ടുണ്ട്. രണ്ട് ദിവസം മുമ്പ് ഒരു പിതാവ് മകളെ മാനഭംഗപ്പെടുത്തിയതിന്റെ പേരില്‍ അറസ്റ്റിലായിരുന്നു.












Click it and Unblock the Notifications