ആണവ ശാസ്ത്രജ്ഞനെ കണ്ടെത്താനായില്ല
ദില്ലി: നാല് ദിവസം മുമ്പ് കാണാതായ ആണവ ശാസ്‌ത്രജ്ഞന് വേണ്ടിയുള്ള തിരച്ചില്‍ പോലീസ് ഊര്‍ജ്ജിതമാക്കി. ഉത്തര കര്‍ണാടകയിലെ കൈഗ ആണവ നിലയത്തിലെ മുതിര്‍ന്ന ആണവ ശാസ്‌ത്രജ്ഞന്‍ മഹാലിംഗ(47)ത്തെ ഈ മാസം എട്ടാം തീയതി മുതല്‌ക്കാണ് കാണാതായത്.
എട്ടിന് രാവിലെ സാധാരണ പോലെ പ്രഭാത സവാരിക്കു പോയ ശേഷമാണ് മഹാലിംഗത്തെ കാണാതായതെന്ന് ഉത്തര കന്നഡ ജില്ലാ എസ്‌പി രാമന്‍ ഗുപ്‌ത പറഞ്ഞു. വീട്ടില്‍ തിരിച്ചെത്താതിനെ തുടര്‍ന്ന് ഭാര്യ സുന്ദരി നല്‌കിയ പരാതിയെ തുടര്‍ന്നാണ് പോലീസും സിഐഎസ്‌എഫുമടക്കമുള്ള 40 അംഗ സംഘം തിരച്ചില്‍ ആരംഭിച്ചത്.
കൈഗ ആണവ നിലയത്തിലെ സിമുലേറ്റര്‍ ട്രെയിനിങ് വിഭാഗത്തിന്റെ ചുമതല വഹിയ്‌ക്കുന്ന ഇദ്ദേഹത്തെ ആരെങ്കിലും തട്ടിക്കൊണ്ടു പോയതാവാനുള്ള സാധ്യത തള്ളിക്കളയാനാവില്ല എന്നാണ് ശാസ്‌ത്രജ്ഞന്റെ കുടുംബാഗംങ്ങളുടെ നിലപാട്.
അതേ സമയം അദ്ദേഹത്തിന്റെ ക്വാര്‍ട്ടേഴ്‌സിനടത്തുള്ള ആയിരം ഏക്കര്‍ നിബിഡ വനത്തിലും തൊട്ടടുത്തുള്ള കാളി നദിയിലും തിരച്ചില്‍ നടത്തുന്നത് വിഷമകരമാണെന്ന് പോലീസ് പറഞ്ഞു.












Click it and Unblock the Notifications