കോട്ടയത്ത് അഞ്ച് കോടിയുടെ ബ്രൗണ്‍ഷുഗര്‍ പിടികൂടി
കോട്ടയം: രാജ്യാന്തര വിപണയില്‍ അഞ്ച് കോടി രൂപയ്‌ക്ക് മേല്‍ വിലവരുന്ന മയക്കുമരുന്ന് കോട്ടയത്ത് നിന്ന് പിടികൂടി. നാര്‍കോട്ടിക് വിഭാഗം നടത്തിയ പ്രത്യേക പരിശോധനയില്‍ കോട്ടയം റെയില്‍വേ സ്‌റ്റേഷന്‍ പരിസരത്തുനിന്നാണ് ഒരു കിലോ മയക്കുമരുന്ന് പിടികൂടിയത്.
സംഭവവുമായി ബന്ധപ്പെട്ട് ഏഴ് പേരെ അറസ്‌റ്റു ചെയ്‌തു. ഇതില്‍ ആറ് പേര്‍ തമിഴ്‌നാട് സ്വദേശിയാണ്. ഒരാള്‍ മലയാളിയും. ത്യശ്ശൂര്‍ സ്വദേശി രാം കുമാറാണ് അറസ്റ്റിലായ മലയാളി. ത്യശ്ശൂര്‍ എക്‌സൈസ് വകുപ്പില്‍ നിന്നും വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ മയക്കുമരുന്ന് വാങ്ങാനെന്ന വ്യാജേന എത്തിയാണ് മയക്കുമരുന്ന് സംഘത്തെ പിടികൂടിയത്. പിടിയിലായവരെല്ലാം ഉന്നത വിദ്യാഭ്യാസം നേടിയവരാണ്.
500 ഗ്രാമിന്റെ രണ്ട് പാക്കറ്റുകളിലായാണ് ബ്രൗണ്‍ ഷുഗര്‍ സൂക്ഷിച്ചിരുന്നത്. 14 രജിസ്റ്റേഷന്‍ ഇന്‍ഡിക്കാ കാറും ഏഴ് മൊബൈല്‍ ഫോണും എടിഎം കാര്‍ഡും ഇവരില്‍ നിന്ന് പിടിച്ചെടുത്തിട്ടുണ് ട്.
കഴിഞ്ഞ ഒരു മാസത്തിനിടെ സംസ്ഥാനത്ത് നടക്കുന്ന മൂന്നാമത്തെ വമ്പന്‍ മയക്കുമരുന്ന് വേട്ടയാണിത്. രണ്ടാഴ്‌ച് മുമ്പ് ഹാഷിഷ് കടത്തുകയായിരുന്ന രണ്ടുപേരെ കോട്ടയം ബസ് സ്‌റ്റാന്റില്‍ നിന്ന് പിടികൂടിയിരുന്നു. ഇതിന് പിന്നാലെ ഒരു കോടിയോളം വിലവരുന്ന ഹാഷിഷുമായി അങ്കമാലിയിയില്‍ നിന്നും രണ്ടു പേര്‍ അറസ്റ്റിലായിരുന്നു.












Click it and Unblock the Notifications