Get Updates
Get notified of breaking news, exclusive insights, and must-see stories!

മാനന്തവാടിയില്‍ കമ്യൂണിറ്റി റേഡിയോ

മാനന്തവാടി: വയനാട്‌ ജില്ലയിലെ മാനന്തവാടിയില്‍ കമ്യൂണിറ്റി റേഡിയോ സ്‌റ്റേഷന്‌ അനുമതി. കേന്ദ്ര വാര്‍ത്താവിതരണമന്ത്രാലയമാണ്‌ മാനന്തവാടിയില്‍ കമ്യൂണിറ്റി റേഡിയോ സ്‌റ്റേഷന്‌ അനുമതി നല്‍കിയിരിക്കുന്നത്‌.

കമ്യൂണിറ്റി റേഡിയോ മാറ്റൊലിയെന്നാണ്‌ മാനന്തവാടിയിലെ സ്‌റ്റേഷന്‌ പേരിട്ടിരിക്കുന്നത്‌. വയനാട്‌ സോഷ്യല്‍ സര്‍വ്വീസ്‌ സൊസൈറ്റിയുടെ ഭാഗമായിട്ടായിരിക്കും ഇത്‌ പ്രവര്‍ത്തിക്കുക.

സ്റ്റേഷന്റെ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്‌. മൂന്നു മാസത്തിനുള്ളില്‍ സ്‌റ്റേഷന്‍ പ്രവര്‍ത്തന സജ്ജമാകുമെന്നാണ്‌ അറിയുന്നത്‌.

ആദിവാസികള്‍, സ്‌ത്രീകള്‍, കര്‍ഷകര്‍ എന്നിവരുുടെ സാമൂഹികവും സാമ്പത്തികവുമായ ഉന്നമനവും തദ്ദേശീയമായ ഉന്നമനവും ലക്ഷ്യം വച്ചുകൊണ്ടാണ്‌ വിവിധയിടങ്ങളില്‍ കമ്യൂണിറ്റി റേഡിയോ സ്‌റ്റേഷനുകള്‍ സ്ഥാപിക്കാന്‍ വാര്‍ത്താവിതരണ മന്ത്രാലയം അനുമതി നല്‍കുന്നത്‌.

1974ലാണ്‌ വയനാട്‌ സോഷ്യല്‍ സര്‍വ്വീസ്‌ സൊസൈറ്റി പ്രവര്‍ത്തനമാരംഭിച്ചത്‌. സാമൂഹിക ക്ഷേമ കേന്ദ്രങ്ങള്‍, പരിശീലന കേന്ദ്രങ്ങള്‍, ടെക്‌നിക്കല്‍ സ്‌കൂളുകള്‍, ഡിസ്‌പെന്‍സറികള്‍, ആശുപത്രികള്‍, ക്ലബ്ബുകള്‍, സഹകരണ സൊസൈറ്റികള്‍, കൃഷി, മൃഗസംരക്ഷണം എന്നിങ്ങനെയുള്ള കാര്യങ്ങളെ ഏകോപിപ്പിച്ച്‌ പ്രവര്‍ത്തിക്കുകയെന്നതാണ്‌ സൊസൈറ്റിയുടെ പ്രധാന ലക്ഷ്യം.

അതുകൊണ്ട്‌ തന്നെയാണ്‌ തദ്ദേശീയമായ സാമൂഹിക പുരോഗതി ലക്ഷ്യം വച്ചുകൊണ്ട്‌ കമ്യൂണിറ്റി റേഡിയോ സ്‌റ്റേഷന്‍ പ്രവര്‍ത്തിപ്പിക്കാന്‍ സൊസൈറ്റിയ്‌ക്ക്‌ അനുമതി ലഭിച്ചിരിക്കുന്നത്‌.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+