കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വീരനെ തള്ളി ഗൗഡ വിമതര്‍ക്കൊപ്പം

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം: എല്‍ഡിഎഫുമായി ഇടഞ്ഞു നില്‌ക്കുന്ന എംപി വീരേന്ദ്ര കുമാറിനെയും മകന്‍ എംവി ശ്രേയാംസ്‌കുമാറിനെയും മാറ്റി നിര്‍ത്തി പാര്‍ട്ടി സംസ്ഥാനഘടകത്തിലെ പ്രശ്‌നങ്ങള്‍ പരിഹരിയ്‌ക്കാന്‍ ജനതാദള്‍ ദേശീയ നേതൃത്വം ശ്രമങ്ങള്‍ തുടങ്ങി.

ഇതിന്റെ ഭാഗമായി ദള്‍ ദേശീയ പ്രസിഡന്റ്‌ ദേവ ഗൗഡയുടെ വിശ്വസ്‌തനും പാര്‍ട്ടി സെക്രട്ടറി ജനറലുമായ ഡാനിഷ്‌ അലി ഇവിടെയെത്തി ചര്‍ച്ചകള്‍ ആരംഭിച്ചു. ദള്‍ ഇടതുമുന്നണിയില്‍ ഉറച്ചു നില്‌ക്കുമെന്ന്‌ അര്‍ത്ഥശങ്കയ്‌ക്കിടയില്ലാതെ അദ്ദേഹം വ്യക്തമാക്കി.

വീരേന്ദ്രകുമാറിനെയെ ശ്രേയാംസിനെയോ അറിയിക്കാതെയാണ്‌ ദള്‍ നേതൃത്വം കേരളത്തില്‍ പുതിയ കരുനീക്കങ്ങള്‍ നടത്തുന്നത്‌. അതേ സമയം വീരനൊപ്പം ഉറച്ചു നില്‌ക്കുന്ന എംഎല്‍എമാരായ കെപി മോഹനന്‍, എംകെ പ്രേംനാഥ്‌, സംസ്ഥാന ഭാരവാഹികളായ ഷെയ്‌ക്‌ പി ഹാരിസ്‌, വര്‍ഗ്ഗീസ്‌ ജോര്‍ജ്ജ്‌, ചാരുപാറ രവി എന്നിവരെ ഇക്കാര്യം അറിയിച്ചിരുന്നു. ഇതില്‍ കെപി മോഹനന്‍ ഒഴികെയുള്ളവര്‍ ഡാനിഷ്‌ അലിയെ സന്ദര്‍ശിച്ചു.

വിമതപക്ഷത്ത്‌ നില്‌ക്കുന്ന എംഎല്‍എമാരായ ജോസ്‌ തെറ്റയില്‍, മാത്യു ടി തോമസ്‌ എന്നിവരും അലിയുമായി ചര്‍ച്ച നടത്തി. എല്‍ഡിഎഫിന്റെ ഉന്നത നേതാക്കളെ സന്ദര്‍ശിയ്‌ക്കാനും അലിയ്‌ക്ക്‌ പരിപാടിയുണ്ട്‌.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X