ലാവലിന്‍: കോടതി രേഖകള്‍ പരിശോധിക്കുന്നു
കൊച്ചി: ലാവലിന്‍കേസില്‍ സിബിഐ വ്യാഴാഴ്‌ച സമര്‍പ്പിച്ച കുറ്റപത്രത്തിന്റെ രേഖകള്‍ പരിശോധിക്കുന്നത് പ്രത്യേക കോടതി തുടരുന്നു. സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയനുള്‍പ്പെടെ ഒമ്പത് പ്രതികള്‍ക്കെതിരെയാണ് കുറ്റപ്പത്രം സമര്‍പ്പിച്ചിരിയ്‌ക്കുന്നത്.
ഒരു പ്രതിയ്‌ക്കു വേണ് ടി മാത്രം 1,500 ഓളം പേജുള്ള രേഖകളാണ് കുറ്റപത്രത്തിലുള്ളത്. രേഖകളില്‍ എന്തെങ്കിലും കുറവുണ്ടെങ്കില്‍ അത് ഹാജരാക്കാന്‍ കോടതി സിബിഐഓട് ആവശ്യപ്പെടും. രേഖാ പരിശോധനകള്‍ പൂര്‍ത്തിയാക്കാന്‍ മൂന്നാഴ്‌ചയെങ്കിലും വേണ്ടി വരുമെന്നാണ് കണക്കാക്കപ്പെടുന്നത്. അതിനു ശേഷമായിരിയ്‌ക്കും കുറ്റപത്രം പരിഗണിയ്‌ക്കുക.
പ്രതികള്‍ക്കുള്ള സമന്‍സ് അയയ്‌ക്കുകയാണ് കേസിലെ ആദ്യ നടപടി. സമന്‍സ് കൈപ്പറ്റിയാല്‍ പ്രതിപ്പട്ടികയിലുള്ള എല്ലാവരും കോടതിയില്‍ ഹാജരാകേണ്ടി വരും. സിബിഐ പ്രത്യേക കോടതി ജഡ്‌ജി കെപി ജ്യോതീന്ദ്രനാഥാണ് കേസ് പരിഗണിയ്‌ക്കുന്നത്.












Click it and Unblock the Notifications