Get Updates
Get notified of breaking news, exclusive insights, and must-see stories!

അഭയ: നാര്‍കോ പരിശോധനയ്‌ക്കെതിരെ മൈക്കിള്‍

കൊച്ചി: സിസ്റ്റര്‍ അഭയ കേസ്‌ അന്വേഷണത്തിന്റെ ഭാഗമായി നാര്‍കോ പരിശോധന നടത്തുന്നതിനെതിരെ ക്രൈംബ്രാഞ്ച്‌ മുന്‍ എസ്‌പി കെടി മൈക്കിള്‍ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി.

മൈക്കിളിന്റെ നാര്‍കോ പരിശോധനയ്‌ക്ക്‌ വിധേയാനാക്കാന്‍ എറണാകുളം ചീഫ്‌ ജുഡീഷ്യല്‍ മജിസ്‌ട്രേട്ട്‌ കോടതിയാണ്‌ അനുമതി നല്‍കിയത്‌. തന്റെ ഭാഗം കേള്‍ക്കാതെയാണ്‌ പരിശോധനയ്‌ക്ക്‌ അനുമതി നല്‍കിയതെന്നും അത്‌ റദ്ദാക്കണമെന്നും മൈക്കിള്‍ ഡിജെഎം കോടതിയില്‍ അപേക്ഷ നല്‍കിയെങ്കിലും അത്‌ സ്വീകരിക്കപ്പെട്ടില്ല.

തുടര്‍ന്നാണ്‌ അദ്ദേഹം ഹൈക്കോടതിയെ സമീപിച്ചത്‌. വെള്ളിയാഴ്‌ച ഈ ഹര്‍ജി ഹൈക്കോടതി പരിഗണിച്ചേയ്‌ക്കും. ഇതിന്‌ മുമ്പ്‌ കേസന്വേഷണത്തിന്റെ ഭാഗമായി ഫാദര്‍ തോമസ്‌ കോട്ടൂര്‍, ഫാദര്‍ ജോസ്‌ പൂതൃക്കയില്‍, സിസ്റ്റര്‍ സെഫി എന്നിവരെ നാര്‍കോ പരിശോധനയ്‌ക്ക്‌ വിധേയരാക്കിയിരുന്നു.

ഇതാണ്‌ യഥാര്‍ത്ഥത്തില്‌ കേസില്‍ വഴിത്തിരിവായത്‌. ഇവരുടെ നാര്‍കോ പരിശോധനാ കസെറ്റില്‍ കൃത്രിമം നടന്നതായി കോടതി സംശയം പ്രകടിപ്പിച്ചിരുന്നു. ഇതിനെത്തുടര്‍ന്ന്‌ ഇക്കാര്യം പരിശോധിക്കുന്നതിനായി ഇപ്പോള്‍ സര്‍ക്കാര്‍ സ്ഥാപനമായ സിഡിറ്റിനെ ചുമതലപ്പെടുത്തിയിരിക്കുകയാണ്‌.

മൂന്ന്‌ പ്രതികളെയും നാര്‍കോ പരിശോധന നടത്തുന്ന സമയത്ത്‌ തന്നെ മൈക്കിളിനെയും പരിശോധന നടത്താന്‍ സിബിഐ ശ്രമിച്ചിരുന്നു. എന്നാല്‍ ആരോഗ്യപരമായ കാരണങ്ങളാല്‍ അന്ന്‌ അദ്ദേഹത്തെ പരിശോധനയ്‌ക്ക്‌ വിധേയനാക്കാന്‍ കഴിഞ്ഞില്ല.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+