ജനപിന്തുണ അച്ചടക്ക നടപടിക്ക് തടസ്സമല്ല
തിരുവനന്തപുരം: സിപിഎം നേതാക്കള്‍ അച്ചടക്ക ലംഘനം നടത്തിയാല്‍ നടപടിയെടുക്കാന്‍ ജനപിന്തുണ പ്രശ്നമല്ലെന്ന് സംസ്ഥാന സെക്രട്ടേറിയറ്റ് അംഗവും മുന്‍ മന്ത്രിയുമായിരുന്ന ടി ശിവദാസമേനോന്. മുമ്പും ഇത്തരം നടപടികള്‍ ഉണ്ടായിട്ടുണ്ട്. പാര്‍ട്ടിയിലെ എത്ര ഉന്നതനായാലും നടപടി ഉണ്ടാകും.
ഭരണഘടനാപദവിയിലിരിക്കുന്ന മുഖ്യമന്ത്രി ഗവര്‍ണറുമായി തര്‍ക്കിക്കരുത്. ഇത് ഭരണഘടനാപരമായി നല്ലതല്ല. അതിനാല്‍ ഏറ്റുമുട്ടല്‍ ഒഴിവാക്കാനായിരിക്കും വിഎസ് അങ്ങനെ സംസാരിച്ചത്.
പാര്‍ട്ടിയിലെ പ്രവര്‍ത്തനമാണ് നേതാക്കള്‍ക്കു ജനപിന്തുണ ലഭിക്കുന്നത്. ഇത് പക്ഷേ അച്ചടക്ക ലംഘനത്തിനു നടപടി എടുക്കുന്നതില്‍ തടസമല്ല. നേതാക്കളുടെ ജനപിന്തുണ പാര്‍ട്ടിക്കു നേട്ടമാണ്. എന്നാല്‍ ജനപിന്തുണയുള്ള ഒരു നേതാവ് പുറത്തു പോയെന്നു കരുതി പാര്‍ട്ടിക്ക് ചുക്കും സംഭവിക്കില്ല. പാര്‍ട്ടിയിലെ ശക്തരായിരുന്ന എംവി രാഘവന്റെയും ഗൗരിയമ്മയുടെയും പുറത്താക്കല്‍ അദ്ദേഹം ചൂണ്ടിക്കാണിച്ചുയ
പോളിറ്റ് ബ്യൂറോ അംഗമായ മുഖ്യമന്ത്രിയുടെ ശരിയും തെറ്റും പിബി തന്നെ പരിശോധിക്കും. അദ്ദേഹം അച്ചടക്കം ലംഘനം നടത്തിയോ എന്ന് പിബി തീരുമാനിക്കും. ഇക്കാര്യത്തില്‍ പിബി സംസ്ഥാന സെക്രട്ടേറിയറ്റിന്റെ അഭിപ്രായം തേടിയാല്‍ അറിയിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
ലാവലിന്‍ കേസില്‍ പിണറായി വിജയനെ പ്രോസിക്യൂഷന് ചെയ്യാന്‍ അനുമതി നല്കിയ ഗവര്‍ണറുടെ നടപടിയെ വിഎസ് ന്യായീകരിച്ചിരുന്നു.
-
ആഡംബരവസ്തുക്കള്‍ സ്വന്തമാക്കും, മാതാവിന്റെ അസുഖങ്ങള്‍ മൂര്‍ച്ഛിക്കും, വിദേശയാത്രയ്ക്ക് അവസരം, നാൾഫലം -
'രഞ്ജിത്ത് ആ സ്ത്രീക്ക് ഞങ്ങളൊക്കെ നോക്കി നിൽക്കെ ഉമ്മ കൊടുത്തു, മുറിയിലേക്ക് കയറി';ശാന്തിവിള ദിനേശ് -
സോഷ്യൽ മീഡിയ താരം 'ഗുണ്ട ബിനു' അന്തരിച്ചു; കുറിപ്പുമായി നടി സ്നേഹ ശ്രീകുമാർ -
'ദിലീപ് മണ്ടനായിരിക്കും.. ഉടൻ വരും ആ മഹാൻ വിഗ്ഗും റോസ് പൗഡറും ഇട്ട്, തെറി വിളിപ്പിക്കും';ശാന്തിവിള ദിനേശ് -
സഹനത്തിന്റെയും ഉയർത്തെഴുന്നേൽപ്പിന്റെയും ഈസ്റ്റർ; നേരാം കുടുംബത്തിനും മാലോകർക്കും ആശംസകൾ -
സ്വർണ വിലയിൽ 17 ശതമാനത്തിൻ്റെ ഇടിവ്; ഇനിയൊരു തിരിച്ചുവരവ് ഇല്ലേ? തിരിച്ചടിക്കുള്ള കാരണങ്ങൾ -
ബിഗ് ടിക്കറ്റിൽ വീണ്ടും മലയാളി തിളക്കം; അതും 50 കോടി രൂപയുടെ വമ്പൻ സമ്മാനം..! ഷാജിക്ക് ഭാഗ്യനേട്ടം -
അബിൻ-വീണ പോരാട്ടം പ്രവചനാതീതം, റോഷി അഗസ്റ്റിൻ തോൽക്കും, കടന്നപ്പള്ളിക്ക് വെല്ലുവിളി, പ്രവചിച്ച് സർവേ -
പവർഫുൾ കുബേര യോഗം വിഷു ദിനത്തിൽ; ഈ രാശിക്കാരിലേക്ക് പണം ഒഴുകിവരും, നല്ല ജോലി കിട്ടും..! -
സംസ്ഥാനത്ത് നാല് ജില്ലകളിൽ ശക്തമായ മഴയ്ക്ക് സാധ്യത; യെല്ലോ അലർട്ട്, കാറ്റ് വീശിയേക്കും, ഇടിമിന്നൽ സൂക്ഷിക്കുക -
അമേരിക്കക്ക് വൻ തിരിച്ചടി; 24 മണിക്കൂറിനിടെ രണ്ടാമത്തെ യുദ്ധവിമാനവും ഇറാൻ തകർത്തു -
ബെംഗളൂരുവിലെ ഗതാഗത കുരുക്ക് ഇനി സ്വപ്നം മാത്രം; മെഹ്ക്രി സർക്കിളിൽ ഫ്ലൈഓവർ വരുന്നു, ചിലവ് 420 കോടി!












Click it and Unblock the Notifications