ആസ്‌ത്രേലിയയില്‍ വംശീയാക്രമണം തുടരുന്നു
മെല്‍ബണ്‍: കടുത്ത നടപടികള്‍ സ്വീകരിയ്‌ക്കുമെന്ന് ആസ്‌ത്രേലിയന്‍ ഭരണകൂടം പ്രഖ്യാപിച്ചെങ്കിലും ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് നേരെയുള്ള വംശീയാക്രമണങ്ങള്‍ നിര്‍ബാധം തുടരുന്നു. ദക്ഷിണ ആസ്‌ത്രേലിയയിലെ അലൈയ്‌ഡില്‍ 22 കാരനായ സിഖ് വംശജനാണ് മര്‍ദ്ദനമേറ്റത്.
ഇതുമായി ബന്ധപ്പെട്ട് 17 കാരനെ അറസ്റ്റുചെയ്‌തതായി പോലീസ് പറഞ്ഞു. അഡ്‌ലൈഡിലെ ഒരു ഷോപ്പിങ് മാളില്‍ വച്ചായിരുന്നു സംഭവം. ഇന്ത്യന്‍ വിദ്യാര്‍ഥിയുടെ തലപ്പാവിനെ അധിക്ഷേപിക്കുകയും പിന്നീട് ഉപദ്രവിക്കുകയും ആയിരുന്നു. ആക്രമണത്തില്‍ ഇയാളുടെ മൂക്കിനു പരുക്കേറ്റിട്ടുണ്ട
അതിനിടെ ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്കുപിന്നാലെ ആസ്‌ത്രേലിയയിലെ ശ്രീലങ്കന്‍ വിദ്യാര്‍ത്ഥികളെയും തദ്ദേശീയര്‍ അക്രമിച്ചു.
കാന്‍ബറയില്‍ ലങ്കന്‍ വിദ്യാര്‍ത്ഥികള്‍ താമസിച്ചിരുന്ന വീടിനുനേരെ മൂന്നംഗ അക്രമിസംഘം കല്ലെറിഞ്ഞു. സംഭവത്തെക്കുറിച്ച് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഇവരുടെ കാറിന്റെ ചില്ലുകളും അക്രമികള്‍ തകര്‍ത്തു. തന്നെ കത്തി ചൂണ്ടി ഭീഷണിപ്പെടുത്തിയതായും ദിജുല വിജയസൂര്യയെന്ന വിദ്യാര്‍ത്ഥി എബിസി ചാനലിനോട് വെളിപ്പെടുത്തി.












Click it and Unblock the Notifications