ഇന്ത്യയേയും ചൈനയേയും കരുതിയിരിക്കുക: ഒബാമ
വാഷിങ്‌ടണ്‍: ഇന്ത്യയുടെയും ചൈനയുടെയും വളര്‍ച്ചയില്‍ അമേരിക്കക്കാര്‍ കരുതിയിരിക്കണമെന്ന് പ്രസിഡന്റ് ബരാക് ഒബാമ. വിദ്യാഭ്യാസത്തിന്റെയും അറിവിന്റെയും മേഖലകളില്‍ കൂടുതല്‍ ശ്രദ്ധ പതിപ്പിക്കാന്‍ പുതിയ തലമുറ തയ്യാറാകണം.
ദ്രുതഗതിയിലാണ് ചൈനയും ഇന്ത്യയും മുന്നേറുന്നത്. അമേരിക്കയെ മറികടക്കാനുള്ള ആവേശം അവര്‍ക്കുണ്ട്. ഇക്കാലമത്രയും സാങ്കേതിക രംഗത്തെ ഉയര്‍ച്ചയാണ് അമേരിക്കയുടെ യശസ് ഉയര്‍ത്തിയത്. എന്നാല്‍ ശാസ്‌ത്രസാങ്കേതികരംഗത്ത് ചൈനയും ഇന്ത്യയും നേടുന്ന വളര്‍ച്ച അമേരിക്കക്ക് കനത്ത വെല്ലുവിളിയാണ്. -ഒബാമ ചൂണ്ടിക്കാട്ടി.
ലോകമൊട്ടാകെ മത്സരം വര്‍ദ്ധിച്ചിരിക്കുന്ന സാഹചര്യത്തില്‍ ശാസ്‌ത്രസാങ്കേതിക രംഗത്ത് രാജ്യം പുറകോട്ടുപോകരുതെന്നും വാഷിങ്‌ടണില്‍ നടത്തിയ പ്രസംഗത്തില്‍ ഒബാമ സ്വന്തം ജനതയോട് ആഹ്വാനം ചെയ്‌തു.












Click it and Unblock the Notifications