ലാദന്‍ പാകിസ്ഥാനില്‍ത്തന്നെ: സിഐഎ
വാഷിങ്‌ടണ്‍: അല്‍ക്വയ്‌ദ തലവന്‍ ഒസാമ ബിന്‍ ലാദന്‍ പാകിസ്ഥാനിലുണ്ടാവുമെന്ന് അമേരിക്കന്‍ ചാരസംഘടനായ സിഐഎ ആവര്‍ത്തിച്ചു. പാകിസ്‌താനിലെ ഗോത്ര മേഖലകളില്‍ എവിടെയെങ്കിലും ലാദനും സംഘവും ഒളിവില്‍ കഴിയുകയായിരിക്കാമെന്ന് സിഐഎ തലവന്‍ ലിയോണ്‍ പനേറ്റ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
ലാദനെ പിടിയ്‌ക്കുകയെന്നത് തങ്ങളുടെ പ്രധാന ലക്ഷ്യങ്ങളിലൊന്നാണ്. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങള്‍ക്കിടെ ലാദന്റേതായി ഒട്ടേറെ ഓഡിയോ വീഡിയോ ടേപ്പുകള്‍ പുറത്തുവന്നിട്ടുണ്ട്. ഇവ സൂചിപ്പിക്കുന്നത് ലാദന്‍ ജീവനോടെയുണ്ടെന്നാണ്. ഗോത്ര മേഖലകളില്‍ പാക് സൈന്യം നടത്തുന്ന നടപടികളും അമേരിക്കന്‍ സേനയുടെ പ്രവര്‍ത്തനങ്ങളും ലാദനെ കണ്ടെത്താന്‍ സഹായകരമാകുമെന്നാണ് കരുതുന്നത്. പനേറ്റ പറഞ്ഞു.
ലാദനെ പിടികൂടാനായി സിഐഎ കൂടുതല്‍ ഉദ്യോഗസ്ഥരെ നിയമിച്ചതായും തദ്ദേശവാസികളെ ഇതിനായി ഉപയോഗിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. വിവിധ രാജ്യങ്ങളിലുള്ള അല്‍ക്വയ്‌ദയുടെ താവളങ്ങള്‍ തങ്ങള്‍ ലക്ഷ്യമിട്ടിണ്ടെന്നും സിഐഎ തലവന്‍ വെളിപ്പെടുത്തി.












Click it and Unblock the Notifications