ഭക്ഷണത്തില്‍ പാമ്പ് വീണ് വെന്തു
സുരി: പാമ്പുവീണ് വെന്ത ഉച്ചഭക്ഷണം കഴിച്ചതിനെത്തുടര്‍ന്ന് അസ്വസ്ഥത പ്രകടിപ്പിച്ച 55 കുട്ടികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
വെള്ളിയാഴ്‌ച ബംഗാളിലെ ബിര്‍ഭും ജില്ലയിലെ രാംബര്‍ഹട്ടിലെ കബിരാജപര ശിശുസംരക്ഷണ കേന്ദ്രത്തില്‍ ഉണ്ടാക്കിയ ഉച്ചഭക്ഷണത്തിലാണ് പാമ്പു വീണത്.
കുട്ടികള്‍ക്കാര്‍ക്കും വിഷബാധയേറ്റിട്ടില്ലെന്നും പാമ്പിനെ ഭക്ഷണത്തില്‍ കണ്ടതിനെത്തുടര്‍ന്നുണ്ടായ മനംപുരട്ടലും അസ്വസ്ഥതയുമാണ് ചര്‍ദ്ദിയ്‌ക്ക് കാരണമായതെന്നും ആശുപത്രി അധികൃതര്‍ അറിയിച്ചു. കൂട്ടികളില്‍ ആരുടെയും നില ഗുരുതരമല്ലെന്നും അധികൃതര്‍ പറഞ്ഞു.
ഉച്ചഭക്ഷണം പാകം ചെയ്‌ത പാത്രത്തില്‍ പാമ്പുവീഴുകയായിരുന്നുവെന്നും ഭക്ഷണം വിളമ്പിത്തുടങ്ങിയപ്പോള്‍ മാത്രമാണ് ഇതുകണ്ടതെന്നുമാണ് ശിശുസംരക്ഷണ കേന്ദ്രം അധികൃതരുടെ വിശദീകരണം.
അടുക്കളയിലെ വൃത്തിയില്ലായ്‌മയും ശോച്യാവസ്ഥയുമാണ് ഇതിന് കാരണമെന്ന് പാചകക്കാരിയായ മായ കോനാനി പറഞ്ഞു. ഇക്കാര്യം അധികാരികളോട് പലതവണ പരാതിപ്പെട്ടിരുന്നുവെന്നും അവര്‍ വ്യക്തമാക്കി.












Click it and Unblock the Notifications