Get Updates
Get notified of breaking news, exclusive insights, and must-see stories!

പെണ്‍കുട്ടിയെ കാറില്‍ മാനഭംഗപ്പെടുത്തി

സൂറത്ത്‌: നഗരത്തില്‍വച്ച്‌ പതിനേഴ്‌കാരിയെ ബലമായി കാറില്‍ കയറ്റി കൂട്ടമാനഭംഗത്തിനിരയാക്കി. സംഭവവുമായി ബന്ധപ്പെട്ട്‌ മൂന്ന്‌ പേര്‍ പൊലീസ്‌ പിടിയിലായി. മറ്റുള്ളവര്‍ക്കായി പൊലീസ്‌ അന്വേഷണം തുടരുകയാണ്‌.

മഥുര ഗേറ്റിന്‌ പരിസരത്ത്‌ വച്ച്‌ വെള്ളിയാഴ്‌ച രാവിലെയാണ്‌ ട്യൂഷന്‌ പോകാനായി ബസ്‌ കാത്തുനില്‍ക്കുകയായിരുന്ന പന്ത്രണ്ടാം ക്ലസ്‌ വിദ്യാര്‍ത്ഥിനിയെ ബലമായി കാറില്‍ പിടിച്ചുകയറ്റി മാനഭംഗപ്പെടുത്തിയത്‌.

പിടിയിലായവരില്‍ ഒരാള്‍ ഒരു പൊലീസ്‌ ഉദ്യോഗസ്ഥന്റെ മകനാണെന്നാണ്‌ സൂചന. ഇയാളെക്കുറിച്ച്‌ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല. പെണ്‍കുട്ടിയെ വൈദ്യപരിശോധനയിക്ക്‌ വിധേയയാക്കിയപ്പോള്‍ ലൈംഗിക പീഡനം നടന്നതായി സ്ഥിരികരിച്ചിട്ടുണ്ട്‌.

പ്രതികളില്‍ ചിലര്‍ നാല്‍പത്‌ വയസ്സിന്‌ മുകളിലുള്ളവരാണെന്നും സൂചനയുണ്ട്‌. ഓടുന്ന കാറില്‍വച്ച്‌ മാനഭംഗപ്പെടുത്തിയശേഷം ഇവര്‍ പെണ്‍കുട്ടിയെ കാറില്‍ കയറ്റിയ സ്ഥലത്ത്‌ തന്നെ കൊണ്ടുവന്ന്‌ ഇറക്കിവിടുകയായിരുന്നുവെന്ന്‌ സൂറത്ത്‌ സിറ്റി പൊലീസ്‌ കമ്മീഷണര്‍ ദീപക്‌ സ്വരൂപ്‌ പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+