യശ്വന്ത് സിന്‍ഹ പാര്‍ട്ടി സ്ഥാനങ്ങള്‍ രാജിവച്ചു
ദില്ലി: ദേശീയ തലത്തില്‍ ബിജെപിയില്‍ വീണ്ടും ഉള്‍പ്പോര്. മുതിര്‍ന്ന നേതാവായ യശ്വന്ത് സിന്‍ഹ നേതൃത്വത്തിന്റെ പ്രവര്‍ത്തനങ്ങളില്‍ അനിഷ്ടം പ്രകടിപ്പിച്ച് പാര്‍ട്ടി പദവികള്‍ രാജിവച്ചുവെന്ന് റിപ്പോര്‍ട്ട്.
ബിജെപിയുടെ ഉപാധ്യക്ഷന്‍ കൂടിയായ യശ്വന്ത് സിന്‍ഹ തന്റെ രാജിക്കത്ത് വൈകാതെതന്നെ പാര്‍ട്ടി പ്രസിഡന്റ് രാജ്നാഥ് സിങിന് കൈമാറും. മുന്‍ എന്‍ഡിഎ മന്ത്രിസഭയില്‍ വിദേശകാര്യം ധനാക്യം എന്നീ വകുപ്പുകള്‍ യശ്വന്ത് കൈകാര്യം ചെയ്തിട്ടുണ്ട്. ഒരു മുതിര്‍ന്ന നേതാവായ യശ്വന്ത് ഇത്തരത്തിലൊരു തീരുമാനമെടുത്തത് പാര്‍ട്ടിയെ അമ്പരിപ്പിച്ചിരിക്കുകയാണ്.
നേതൃനിരയിലുള്ള ചിലരുടെ പ്രവര്‍ത്തനങ്ങളോട് സിന്‍ഹയ്ക്ക് അതൃപ്തിയുണ്ടെന്നും അതുകാണിച്ചുകൊണ്ട് അദ്ദേഹം രാജ്നാഥ് സിങിന് കത്തെഴുതിയിട്ടുണ്ടെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.
തിരഞ്ഞെടുപ്പ് പ്രചാരണത്തിന് നേതൃത്വം നല്‍കിയവരെ പരസ്യമായി വിമര്‍ശിച്ചുകൊണ്ട് കഴിഞ്ഞ ദിവസം രംഗത്തുവന്ന ജസ്വന്ത് സിങിനെതിരെ ആദ്യം അച്ചടക്ക നടപടിയെടുക്കണമെന്ന് നേതൃത്വം ആലോചിച്ചിരുന്നുവെങ്കിലും പിന്നീട് വേണ്ടെന്ന് വയ്ക്കുകയായിരുന്നു.
ഇതിന് പിന്നാലെയാണ് ഇപ്പോള്‍ യശ്വന്തും രാജിവയ്ക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. എല്‍കെ അദ്വാനിയോും അദ്ദേഹത്തിന്റെ പക്ഷക്കാരോടും വിരോധം സൂക്ഷിക്കുന്നവരാണ് യശ്വന്തും ജസ്വന്തും.
-
''കോൺഗ്രസ്സ് കേരളത്തിൽ മതരാഷ്ട്രം നടപ്പിലാക്കാൻ ശ്രമിച്ചാലും അത്ഭുതപ്പെടാനില്ല..'', തുറന്നടിച്ച് അഖിൽ മാരാർ -
പത്തനംതിട്ടയിൽ അഞ്ചിടത്തും പഞ്ചതന്ത്രം പയറ്റി മുന്നണികൾ -
'ഗോൾവാൾക്കറുടെ ഫോട്ടോയ്ക്കു മുന്നിൽ താണുവണങ്ങിയത് ഏത് ഡീൽ ആയിരുന്നു?' വിഡി സതീശനോട് മുഖ്യമന്ത്രി -
‘കേരള ഇലക്ഷൻ ലീഗി’ൽ എൻഡിഎയുടെ ട്വന്റി 20 മാച്ച് -
കോട്ടയത്ത് ഒമ്പതിടത്തും പാകത്തിന് പോരാട്ട വേവ് -
സ്വര്‍ണം ഗിയര്‍ മാറ്റി; ഇന്ന് വന്‍ കുതിപ്പ്, ആഭരണം പൊള്ളും, ട്രംപിന്റെ വാക്കുകള്‍ ഏറ്റു, ഇന്നത്തെ പവന് വില -
കേരളത്തിൽ വേനൽ കടുത്തു, ചൂടിന് ശമനമില്ല; പ്രതീക്ഷയായി വേനൽ മഴ, മറ്റന്നാൾ മുതൽ പെയ്യാൻ സാധ്യത -
യുഎഇയും ബഹ്റൈനും പിടിച്ചടക്കും; ഇറാന് റെഡി എന്ന് വിദഗ്ധന്‍, യുഎസ് ആ നീക്കം നടത്തിയാല്‍ -
മോഹൻലാലിനെ ആര് പിടിച്ച് അഭിനയിപ്പിച്ചു എന്ന് തോന്നി;മമ്മൂട്ടിയുടെ സ്വഭാവമാണത്; ഗോപകുമാർ -
6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
ഇറാന് കടുത്ത ഉപാധികള്‍ വച്ചു; യുഎസ് താവളങ്ങള്‍ പൂട്ടണം, നിങ്ങള്‍ സ്വയം ചര്‍ച്ച നടത്തുകയാണോ












Click it and Unblock the Notifications