ജോമോന്‍ പുത്തന്‍പുരയ്‌ക്കലിന് കോടതിയുടെ വിമര്‍ശനം
തിരുവനന്തപുരം: സിസ്റ്റര്‍ അഭയ കേസ് സജീവമാക്കി നിര്‍ത്തിയ ജോമോന്‍ പുത്തന്‍ പുരയ്‌ക്കലിന് വീണ്ടും കോടതി വിമര്‍ശനം.
അഭയയുടെ ആന്തരികാവയവ രാസ പരിശോധനാ ഫലമടങ്ങിയ വര്‍ക്ക് ബുക്ക് തിരുത്തിയ കേസിലാണ് തിരുവനന്തപുരം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി ജോമോനെ വിമര്‍ശിച്ചത്.
കേസ് നടത്തിപ്പില്‍ ഉത്സാഹം കാണിക്കാതെയും കൃത്യമായി സാക്ഷികളെ ഹാജരാക്കി തെളിവ് നല്‍കാതെയും കൂടുതല്‍ സമയം ചോദിക്കുന്ന ജോമോന്‍ കോടതിയുടെ സമയം നഷ്‌ടപ്പെടുത്തുന്നതായി മജിസ്‌ട്രേറ്റ് പറഞ്ഞു.
ഫോറന്‍സിക് ലബോറട്ടറിയിലെ ചീഫ് കെമിക്കല്‍ എക്‌സാമിനര്‍ എം ഗീത, ജൂനിയര്‍ സയന്റിഫിക് ഓഫീസര്‍ ആര്‍ ചിത്ര എന്നിവരാണ് കേസിലെ പ്രധാന പ്രതികള്‍. ജൂലൈ 23ന് സാക്ഷികളെ ഹാജരാക്കി തെളിവ് നല്‍കിയില്ലെങ്കില്‍ കേസ് തള്ളുമെന്നും കോടതി ജോമോനെ അറിയിച്ചു. ഇത് രണ്ടാമത്തെ തവണയാണ് അഭയ കേസുമായി ബന്ധപ്പെട്ട് കോടതി ജോമോനെ വിമര്‍ശിയ്‌ക്കുന്നത്.












Click it and Unblock the Notifications