Get Updates
Get notified of breaking news, exclusive insights, and must-see stories!

ലാവലിന്‍ കേസ് നിയമപരമായി നേരിടണം സിപിഐ

തിരുവനന്തപുരം : ലാവലിന്‍ കേസില്‍സംസ്‌ഥാന മന്ത്രിസഭയുടെ തീരുമാനത്തിന്‌ മറികടന്ന്‌ നിലപാട്‌ സ്വീകരിച്ച ഗവര്‍ണറുടെ നടപടി ജനാധിപത്യവിരുദ്ധവും ഭരണഘടനയുടെ സത്തയ്‌ക്ക്‌ നിരക്കാത്തതുമാണെന്ന്‌ സിപിഐ സംസ്‌ഥാന സെക്രട്ടേറിയറ്റ്‌ വിലയിരുത്തി.

അതേസമയം, അഴിമതി ആരോപണങ്ങളുടെ കാര്യത്തില്‍ നിയമപരമായ വഴി തേടണമെന്നാണ്‌ പാര്‍ട്ടിയുടെ എല്ലാക്കാലത്തെയും നിലപാട്‌ തന്നെയാണ്‌ ലാവലിന്‍ പ്രശ്‌നത്തിലുമെന്ന്‌ സെക്രട്ടേറിയറ്റ്‌ യോഗത്തിനുശേഷം പാര്‍ട്ടി പുറപ്പെടുവിച്ച വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി.

പ്രോസിക്യൂഷന്‍ കാര്യത്തില്‍ മന്ത്രിസഭയുടെ തീരുമാനത്തോട്‌ വിയോജിപ്പുണ്ടായിരുന്നെങ്കില്‍ ഗവര്‍ണര്‍ അത്‌ മന്ത്രിസഭയെ അറിയിക്കേണ്ടതായിരുന്നു. കീഴ്‌വഴക്കവും അംഗീകൃത നടപടിക്രമവും അതാണ്‌. അതിനുപകരം സിബിഐ ഉദ്യോഗസ്‌ഥരെ വിളിച്ചുവരുത്തി തീരുമാനം അറിയിച്ച ഗവര്‍ണറുടെ നടപടി ജനാധിപത്യ വ്യവസ്‌ഥയെ അവഹേളിക്കലാണ്‌. ഗവര്‍ണറുടെ നിലപാട്‌ ദുരൂഹമാണെന്നും യോഗം കുറ്റപ്പെടുത്തി.

വെള്ളിയാഴ്‌ച ചേര്‍ന്ന സിപിഐ സെക്രട്ടേറിയറ്റ്‌ യോഗത്തില്‍ ചികിത്സയിലായത്‌ കാരണം പാര്‍ട്ടി സംസ്ഥാന സെക്രട്ടറി വെളിയം ഭാര്‍ഗവന്‍ പങ്കെടുത്തിരുന്നില്ല.

ഗവര്‍ണറുടെ തീരുമാനത്തെത്തുടര്‍ന്നുണ്ടായ തര്‍ക്കങ്ങളും മറ്റ്‌ സംഭവവികാസങ്ങളും ഇടതുമുന്നണിക്ക്‌ കളങ്കം ഏല്‌പിച്ചതായും സെക്രട്ടേറിയറ്റ്‌ ചൂണ്ടിക്കാട്ടി. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ജനങ്ങള്‍ പ്രകടിപ്പിച്ച വികാരം ഉള്‍ക്കൊണ്ട്‌ കൂടുതല്‍ പ്രതീക്ഷയ്‌ക്കൊത്ത്‌ ഉയരാന്‍ മുന്നണി ശ്രമിയ്‌ക്കണം.

ഇടതുമുന്നണിയെ പിന്തുണയ്‌ക്കുന്ന ബഹുജനങ്ങളെ നിരാശപ്പെടുത്തുന്ന തര്‍ക്കങ്ങള്‍ക്കു വിരാമമിടാന്‍ ബന്‌ധപ്പെട്ടവര്‍ തയ്യാറാകണമെന്നും സെക്രട്ടേറിയറ്റ്‌ ആവശ്യപ്പെട്ടു. ഇടതുമുന്നണിയിലെ പ്രമുഖ കക്ഷിയായ സിപിഎമ്മിന്‌ ഇക്കാര്യത്തില്‍ പ്രത്യേക ബാധ്യതയുണ്ടെന്നും സെക്രട്ടേറിയറ്റ്‌ ചൂണ്ടിക്കാട്ടി.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+