വിഎസിനെ പുറത്താക്കിയോ? ചെന്നിത്തല
പത്തനംതിട്ട: മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദനെ ഇതിനകം തന്നെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയോ എന്ന് കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തല ചോദിച്ചു.
വിഎസിനെ പുറത്താക്കിയെങ്കില്‍ അക്കാര്യം സിപിഎം വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പത്തനംതിട്ടയില്‍ ഐഎന്‍ടിയുസി സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
മുതിര്‍ന്ന നേതാവും പൊളിറ്റ് ബ്യൂറോ അംഗവുമായ വിഎസിനെ ഇഎംഎസിന്റെ ജന്മശതാബ്ദി ആഘോഷപരിപാടികളില്‍ പങ്കെടുപ്പിക്കാത്തതിന്റെ അര്‍ത്ഥമെന്താണ്. വിഎസ് പാര്‍ട്ടിയ്‌ക്ക് പുറത്താണെന്നല്ലേ ഇതിന്റെ അര്‍ത്ഥം- അദ്ദേഹം ചോദിച്ചു.
ലാവലിന്‍ കേസില്‍ പിണറായിയെ പ്രോസിക്യൂട്ട് ചെയ്യാന്‍ അനുമതി നല്‍കിയതിന്റെ പേരില്‍ ഗവര്‍ണര്‍ക്കെതിരെ സിപിഎം നടത്തുന്ന സമരം നീതീകരിക്കാന്‍ കഴിയില്ലെന്ന് പ്രതിപക്ഷനേതാവ് ഉമ്മന്‍ ചാണ്ടി പറഞ്ഞു.
സ്വന്തം മുഖ്യമന്ത്രിയെയും ഘടകക്ഷികളെയും പോലും ബോധ്യപ്പെടുത്താന്‍ കഴിയാത്ത വാദവുമായാണ് സിപിഎം ഗവര്‍ണര്‍ക്കെതിരെ സമരം നടത്തുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.












Click it and Unblock the Notifications