ആരോപണങ്ങള്‍ നിഷേധിച്ച് ലാവലിന്‍
ടൊറന്റോ: ലാവലിന്‍ കമ്പനിക്കെതിരായ ആരോപണങ്ങള്‍ക്കും ദുസൂചനകള്‍ക്കും അടിസ്ഥാനമൊന്നുമില്ലെന്ന് കനേഡിയന്‍ കമ്പനിയുടെ വൈസ് പ്രസിഡന്റ് ഗിലിയാന്‍ കോര്‍മാര്‍ക്ക് പറഞ്ഞു. കേരളത്തിലെ മൂന്ന് വൈദ്യുതി പദ്ധതികളുടെ നവീകരണവുമായി ബന്ധപ്പെട്ട് തങ്ങളുടെ ഭാഗത്ത് നിന്ന് ഒരു പിഴവും സംഭവിച്ചിട്ടില്ല. ടൊറന്റോയില്‍ ഇന്തോ-ഏഷ്യന്‍ ന്യൂസ് സര്‍വീസിന് നല്‌കിയ അഭിമുഖത്തിലാണ് കമ്പനി വക്താവ് ആരോപണങ്ങള്‍ നിഷേധിച്ചത്.
ഇന്ത്യയുമായി ഞങ്ങള്‍ക്ക് അമ്പത് വര്‍ഷത്തെ ബന്ധമുണ്ട്. ഇന്ത്യയുടെ സാമ്പത്തിക വികസനത്തിന് ഒരുപാട് സംഭാവനകള്‍ ചെയ്‌തു. ഇതു വരെ തെറ്റായി ഒന്നു ചെയ്‌തിട്ടില്ല. കേരളത്തിലെ വൈദ്യുത പദ്ധതിയുടെ നവീകരണ നിശ്ചയിച്ച ബജറ്റിലും നിശ്ചിത സമയത്തും പൂര്‍ത്തിയാക്കിയതിന് രേഖാ മൂലം തന്നെ കേരള സര്‍ക്കാര്‍ അഭിനന്ദനമറിയിച്ചിട്ടുണ്ട്.
പദ്ധതികളെല്ലാം ക്രമപ്രകാരവും സാങ്കേതിക മികവോടെയും ഇന്ത്യന്‍ നിയമങ്ങള്‍ പാലിച്ചുമാണ് കമ്പനി നടപ്പാക്കിയത്. കമ്പനിയ്‌ക്ക് ഒന്നും ഒളിയ്‌ക്കാനില്ല. കമ്പനിയെ ആരും ഒന്നിനും സമീപിച്ചിട്ടില്ല. ആരോപണങ്ങളെപ്പറ്റിയും ഞങ്ങളോട് ആരും സംസാരിച്ചിട്ടില്ല.
കോര്‍മാക് പറഞ്ഞു. കേരളത്തില്‍ ക്യാന്‍സര്‍ ആശുപത്രി സ്ഥാപിയ്‌ക്കാന്‍ സംസ്ഥാന സര്‍ക്കാരിനെ കമ്പനി സഹായിച്ചു. വര്‍ഷങ്ങളായി ഈ ആശുപത്രി നല്ലനിലയില്‍ പ്രവര്‍ത്തിയ്‌ക്കുന്നുണ്ട്. മാധ്യമങ്ങളില്‍ കമ്പനിയ്‌ക്കെതിരെ ഒരുപാട് ആരോപണങ്ങള്‍ വരുന്നുണ്ട്. എന്നാല്‍ നല്ല പ്രതിച്ഛായ കാത്തുസൂക്ഷിയ്‌ക്കുന്ന കമ്പനിയാണ് ഞങ്ങളുടേത്. തികിച്ചു വ്യാജവും അപമാനകരവുമായ ആരോപണങ്ങളാണ് ഉന്നയിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
ലാവലിന്‍ കേസില്‍ സിബിഐ സമര്‍പ്പിച്ച കുറ്റപത്രത്തില്‍ കമ്പനിയുടെ മുന്‍ വൈസ് പ്രസിഡന്റ് ക്ലൗസ് ട്രെന്‍ഡലിനെയും പ്രതിയാക്കിയിട്ടുണ്ട്.












Click it and Unblock the Notifications