കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പാര്‍ട്ടിയില്‍ തിരുത്തലുണ്ടാകും: കാരാട്ട്‌

  • By Staff
Google Oneindia Malayalam News

പെരിന്തല്‍മണ്ണ: ലോക്‌സഭാ തിരഞ്ഞെടുപ്പിലെ പരാജയത്തിന്റെ അടിസ്ഥാനത്തില്‍ പാര്‍ട്ടിനേതൃത്വത്തിലും ഭരണത്തിലും ആവശ്യമായ തിരുത്തലുകള്‍ വരുത്തുമെന്ന്‌ സിപിഎം ജനറല്‍ സെക്രട്ടറി പ്രകാശ്‌ കാരാട്ട്‌.

പെരിന്തല്‍ മണ്ണയില്‍ ഇഎംഎസ്‌ ജന്മശതാബ്ദിയോട്‌ അനുബന്ധിച്ച്‌ സംഘടിപ്പിച്ച പരിപാടി ഉത്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പാര്‍ട്ടിയ്‌ക്ക്‌ ഏറെ ശക്തിയുള്ള കേരളത്തിലും ബംഗാളിലും ഈ തിരഞ്ഞെടുപ്പില്‍ കനത്ത തോല്‍വിയാണ്‌ ്‌ നേരിട്ടത്‌.

തോല്‍വിയുടെ കാരണം പഠിക്കേണ്ടിയിരിക്കുന്നു. ഇതിന്‌ പരിഹാരം കണ്ട്‌ ജനങ്ങളുടെ വിശ്വാസം വീണ്ടെടുക്കും. ഏതൊക്കെ ജനവിഭാഗങ്ങളാണ്‌ പാര്‍ട്ടിയില്‍ നിന്നും വിട്ടുപോയതെന്ന്‌ പരിശോധിക്കും.

നഷ്ടപ്പെട്ട ജനവിശ്വാസം എങ്ങനെ വീണ്ടെടുക്കാമെന്ന്‌ ഇഎംഎസ്‌ കാട്ടിത്തന്നിട്ടുണ്ട്‌. ആ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പിന്തുടര്‍ന്ന്‌ ആവശ്യമായ തിരുത്തലുകളുമായി പാര്‍ട്ടി മുന്നോട്ട്‌ പോകും- കാരാട്ട്‌ പറഞ്ഞു.

ലാവലിന്‍ കേസ്‌ രാഷ്ട്രീയപ്രേരിതമാണെന്ന്‌ അദ്ദേഹം ആവര്‍ത്തിച്ചു. കേന്ദ്രത്തില്‍ കോണ്‍ഗ്രസ്‌ സര്‍ക്കാറിന്‌ പിന്തുണ നല്‍കിയിരുന്നെങ്കില്‍ ഈ കേസ്‌ ഉണ്ടാകുമായിരുന്നില്ല. ഇക്കാര്യത്തില്‍ പാര്‍ട്ടിക്ക്‌ വ്യക്തമായ നിലപാടുണ്ട്‌- അദ്ദേഹം വ്യക്തമാക്കി

അനുസ്‌മരണ പ്രഭാഷണം കഴിഞ്ഞ്‌ പുറത്തേക്കിറങ്ങിയ അദ്ദേഹത്തോട്‌ മാധ്യമപ്രവര്‍ത്തകര്‍ ലാവലിന്‍ കേസിനെക്കുറിച്ച്‌ ചോദിച്ചു. അപ്പോള്‍ കേസിനെ നിയമപരമായി നേരിടുമെന്നായിരുന്നു പ്രകാശ്‌ കാരാട്ടിന്റെ മറുപടി. ഗവര്‍ണറുടെ നിലപാട്‌ നിര്‍ഭാഗ്യകരമായിപ്പോയെന്നും കേസിനെക്കുറിച്ച്‌ കൂടുതലൊന്നും പറയാനില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X