ലോഡ്‌ഷെഡിങ് പിന്‍വലിച്ചു
തിരുവനന്തപുരം: സംസ്ഥാനത്ത് ഏര്‍പ്പെടുത്തിയിരുന്ന ലോഡ്‌ഷെഡ്ഡിംഗ് പിന്‍വലിച്ചു. ഇടുക്കി ജലവൈദ്യുത പദ്ധതിയിലെ അറ്റകുറ്റപ്പണികളെ തുടര്‍ന്ന് സംസ്ഥാനത്ത് പത്ത് ദിവസത്തേക്ക് ഏര്‍പ്പെടുത്തിയിരുന്ന അരമണിക്കൂര്‍ ലോഡ്‌ഷെഡിങാണ് പിന്‍വലിച്ചത്.
അറ്റകുറ്റപ്പണികള്‍ നേരത്തെ പൂര്‍ത്തിയായതിനാല്‍ ശനിയാഴ്‌ച വെകുന്നേരത്തോടെ വൈദ്യുതോല്‍പാദനം പുനരാരംഭിയ്ക്കും. ഈ സാഹചര്യത്തിലാണ് ലോഡ്‌ഷെഡിങ് പിന്‍വലിയ്‌ക്കുന്നത്. കൊല്ലത്ത് നടന്ന പൊതുപരിപാടിയില്‍ വൈദ്യുതിമന്ത്രി എകെ ബാലന്‍ ഇക്കാര്യം ഒദ്യോഗികമായി പ്രഖ്യാപിച്ചു.
നേരത്തെ ചൊവ്വാഴ്‌ച ലോഡ്‌ഷെഡിങ് പിന്‍വലിയ്‌ക്കുമെന്നാണ് വൈദ്യുതി വകുപ്പ് അറിയിച്ചിരുന്നത്. ചരിത്രത്തില്‍ ആദ്യമായാണ് ഇടുക്കി ഡാം പൂര്‍ണമായി അടച്ചിട്ട് അറ്റുകുറ്റപ്പണികള്‍ നടത്തിയത്.


Click it and Unblock the Notifications