നേതൃമാറ്റം ഉണ്ടാകില്ല: രാമചന്ദ്രന്‍ പിള്ള
കൊച്ചി: സിപിഎമ്മിലോ എല്‍ഡിഎഫ് സര്‍ക്കാറിലോ നേതൃമാറ്റം ആലോചിച്ചിട്ടില്ലെന്ന് പൊളിറ്റ് ബ്യൂറോ അംഗം എസ് രാമചന്ദ്രന്‍ പിള്ള.
ലാവലിന്‍ കേസുമായി ബന്ധപ്പെട്ട് കേരളത്തില്‍ ഇടതു പാര്‍ട്ടിയിലും സര്‍ക്കാറിലും മാറ്റമുണ്ടായേയ്‌ക്കുമെന്ന അഭ്യൂഹങ്ങള്‍ സംബന്ധിച്ച മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് ഉത്തരം പറയുകയായിരുന്നു രാമചന്ദ്രന്‍പിള്ള.
ലാവലിന്‍ കേസ് പൊളിറ്റ് ബ്യൂറോ ചര്‍ച്ച ചെയ്യുന്ന കാര്യവും ഇതേവരെ ആലോചിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഇതുസംബന്ധിച്ച് മാധ്യമങ്ങളില്‍ വരുന്ന വാര്‍ത്തകള്‍ വെറും അഭ്യൂഹങ്ങള്‍ മാത്രമാണ്.
ലാവലിന്‍ പ്രശ്‌നം പൊളിറ്റ് ബ്യൂറോയില്‍ വിശദമായി ചര്‍ച്ച ചെയ്യുമെന്ന് അപ്പോള്‍ തനിക്ക് പറയാനുള്ളതെല്ലാം പറയുമെന്നും മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന്‍ വെള്ളിയാഴ്‌ച പറഞ്ഞിരുന്നു. ഇത് തള്ളുന്ന തരത്തിലാണ് രാമചന്ദ്രന്‍ പിള്ള പിബി ഇക്കാര്യത്തില്‍ തീരുമാനമെടുത്തിട്ടില്ലെന്ന് പറഞ്ഞത്.












Click it and Unblock the Notifications