നിസംഗത പുലര്‍ത്തുന്നവര്‍ പാര്‍ട്ടിയുടെ ശത്രുക്കള്‍
തിരുവനന്തപുരം: സിപിഎമ്മിനെ തകര്‍ക്കാന്‍ ശ്രമം നടക്കുമ്പോള്‍ നിസ്സംഗത പുലര്‍ത്തുന്നവര്‍ യഥാര്‍ത്ഥത്തില്‍ പാര്‍ട്ടിയുടെ ശത്രുക്കളാണെന്നും ശത്രുക്കള്‍ക്ക് മാത്രമേ അങ്ങനെ നോക്കിനില്ക്കാന് കഴിയുകയുള്ളൂവെന്നും എല്‍ഡിഎഫ് കണ്‍വീനര്‍ വൈക്കം വിശ്വന്.
പാര്‍ട്ടിയുടെ സംരക്ഷകരാണെന്ന് ചിലര്‍ പറഞ്ഞു നടക്കുന്നുണ്ട്. പാര്ട്ടിയ്ക്കകത്തുനിന്നായാലും പുറത്തുനിന്നായാലും ഇവര്‍ സിപിഎമ്മിനെ തകര്‍ക്കുകയാണ് ചെയ്യുന്നത്. വൈക്കം വിശ്വന്റെ പരാമര്‍ശങ്ങള്‍ വിഎസിനെതിരെയുള്ള ഒളിയന്പുകളായാണ് വിലയിരുത്തപ്പെടുന്നത്. നിസംഗത പുലര്‍ത്തുന്നവര്‍ എന്ന പരാമര്‍ശത്തിലൂടെ വിശ്വന് ലക്ഷ്യമിടുന്നത് വിഎസിനെ തന്നെയാണ്.
ലാവലിന്‍ കേസില്‍ ഗവര്‍ണര്‍ പ്രലോഭനത്തിന് വഴങ്ങിയാണ് പ്രോസിക്യൂഷന് അനുമതി നല്‍കിയതെന്നും അദ്ദേഹം ആരോപിച്ചു. ഗവര്‍ണര്‍ തെറ്റുതിരുത്താന്‍ തയ്യാറാകണം അല്ലെങ്കില്‍ പുറത്തു പോകണമെന്നും സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം കൂടിയായ വൈക്കം വിശ്വന് പറഞ്ഞു.
ഗവര്‍ണറുടെ നടപടിയില്‍ പ്രതിഷേധിച്ച് തിരുവനന്തപുരത്ത് രാജ്ഭവന് മുന്നില്‍ ധര്‍ണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഗവര്‍ണര്‍ നിയമപരമായ സമീപനമല്ല എടുത്തത്. കേസിലെ രാഷ്ട്രീയ സാഹചര്യങ്ങള്‍ വിശദീകരിക്കുന്നതിനാണ് രാഷ്ട്രീയപരമായി നേരിടുമെന്ന് പാര്‍ട്ടി പറഞ്ഞത്. പിണറായി പ്രതിയല്ല എന്നത് ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രിയായിരുന്ന കാലത്ത് തെളിഞ്ഞതാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
-
ബീക്കൺ ലൈറ്റ് ഇട്ടാൽ വരെ തെരഞ്ഞെടുപ്പ് കമ്മീഷൻ വടിയെടുക്കും; അറിയാം, തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം -
അഞ്ച് കേരള വർഷങ്ങൾ; ചേർത്തുനിർത്തൽ തുടർഭരണത്തിലെത്തിച്ച 2021; വിശ്വാസവും വര്‍ഗീയതയും വിഷയമാകുന്ന 2026 -
കുഞ്ഞാലിക്കുട്ടി മലപ്പുറത്തേക്ക്; ഇത്തവണയും സബാഹിനെ ഇറക്കി സിപിഎം, താനൂരും തവനൂരും മാറ്റമില്ല -
കണ്ണൂരിൽ പൊട്ടിത്തെറി: മുതിർന്ന സിപിഎം നേതാവ് ടികെ ഗോവിന്ദൻ പാർട്ടി വിട്ടു -
യുവരക്തവും പ്രമുഖരും; നിയമസഭാ പോരാട്ടത്തിന് സിപിഎം പട്ടിക റെഡി! ആരൊക്കെ എവിടെയൊക്കെ? -
'12ാം വയസില്‍ കുഞ്ഞാലിക്കുട്ടിയെ കാണാന്‍ തുടങ്ങിയതാ'; സബാഹ് രണ്ടുംകല്‍പ്പിച്ച്, കണക്കുകള്‍ അനുകൂലം -
ശബരിമല സ്വർണ്ണക്കൊള്ള കേസ്; പത്മകുമാർ പുറത്തേക്ക്! മണ്ഡലം കൺവീനർ സ്ഥാനത്തുനിന്ന് നീക്കി; -
വളരെ സ്പെഷ്യലായ 2 രാജയോഗങ്ങൾ ഒരുമിച്ച്; ഈ രാശിക്കാരുടെ പ്രണയ ജീവിതം കളറാവും, സമ്പത്ത് നിറയും! -
ബെംഗളൂരുകാർക്ക് ആശ്വാസം; സിൽക്ക് ബോർഡിലെ ഡെബിൾ ഡെക്കർ മേൽപ്പാലം ഉടൻ പൂർണമായി തുറക്കും -
'മീനാക്ഷിയെ കളഞ്ഞില്ലേ, ആർക്ക് വേണ്ടിയാണ് ഈ സമ്പാദിച്ച് കൂട്ടുന്നത്; മഞ്ജു വാര്യർക്ക് അധിക്ഷേപം..മറുപടി -
വിജയ് ദേവരകൊണ്ടയ്ക്കൊപ്പം അഭിനയിക്കുന്നതില്‍ വീട്ടുകാരുമായി വഴക്ക്; തുറന്ന് പറഞ്ഞ് രശ്മിക -
എണ്ണവില 150 ഡോളര്‍ കടക്കുമോ? എങ്കില്‍ പിന്നെ സ്വര്‍ണം വാങ്ങിവെച്ചവരെ കാത്തിരിക്കുന്നത് വന്‍ നഷ്ടം!












Click it and Unblock the Notifications