മരണം വിടാതെ പിന്നാലെ!
ലണ്ടന്‍: വിമാനപകടത്തില്‍ നിന്നും തലനാരിഴയ്ക്ക് ഒഴിവായ സ്ത്രീ കാറപകടത്തില്‍ കൊല്ലപ്പെട്ടു. 228 യാത്രക്കാരുമായി ജൂണ്‍ ഒന്നിന് അറ്റ്ലാന്റിക് സമുദ്രത്തില്‍ തകര്‍ന്നു വീണ എയര്‍ ഫ്രാന്‍സ് വിമാനത്തില്‍ യാത്ര ചെയ്യേണ്ടിയിരുന്ന ജൊഹാന ഗ്യാന്തലര് എന്ന സ്ത്രീയെയാണ് മരണം വിടാതെ പിന്തുടര്ന്ന് കീഴടക്കിയത്.
ഭര്‍ത്താവുമൊത്ത് ബ്രസിലീല്‍ അവധിക്കാലം ചെലവഴിക്കാനെത്തിയ ജൊഹാന ജൂണ്‍ ഒന്നിനാണ് സ്വദേശമായ ഫ്രാന്‍സിലേക്ക് മടങ്ങാന്‍ തീരുമാനിച്ചിരുന്നത്. മടക്കയാത്രയ്ക്ക് റിയോഡിജനീറോ വിമാന താവളത്തില്‍ എത്താന്‍ ഇവര്‍ വൈകി. അപ്പോഴേക്കും എയര്‍ഫ്രാന്‍സ് വിമാനം അതിന്‍െ അവസാന യാത്ര പുറപ്പെട്ടിരുന്നു.
തുടര്‍ന്ന് അടുത്ത ദിവസം മറ്റൊരു വിമാനത്തില്‍ ഇവര്‍ ഫ്രാന്‍സിലെത്തി ചേര്‍ന്നു. ഒരു ദുരന്തത്തില്‍ നിന്ന് രക്ഷപ്പെട്ടതിന്റെ ആശ്വാസത്തിലിരിയ്ക്കെയാണ് വിധി കാറപകടത്തിന്റെ രൂപത്തില്‍ ജൊഹാനയുടെ ജീവന് കവര്‍ന്നത്.
ഭര്‍ത്താവുമൊത്ത് കാറില്‍ പോകവെ നിയന്ത്രണം വിട്ട കാര്‍ ട്രക്കിലിടിച്ചാണ് അപകടമുണ്ടായത്. ജൊഹാനയുടെ ഭര്‍ത്താവിനെ ഗുരതരമായ നിലയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിയ്ക്കുകയാണ്.
-
പാചകവാതക വിലയിൽ വൻ വർധനവ്; സാധാരണക്കാർക്ക് ഇരുട്ടടി! പുതുക്കിയ നിരക്കുകൾ ഇങ്ങനെ -
കേരളത്തിൽ ഭരണമാറ്റം വരുന്നു? തെക്കൻ കേരളത്തിലും യുഡിഎഫ് മുന്നേറ്റം, ബിജെപിക്ക് സീറ്റ് കിട്ടും, പ്രവചനം -
'രഞ്ജിത്ത് തന്റെ സിനിമയിലെ സ്ത്രീ വിരുദ്ധത നിത്യ ജീവിതത്തിലും പ്രായോഗികവൽക്കരിക്കുന്നു'; ഡോ. ബിജു -
സ്വര്‍ണവില കുതിച്ചുകയറി; ഇനി വന്‍ മുന്നേറ്റം, ഒരു പവന് ആഭരണത്തിന് 1.20 ലക്ഷം രൂപ, ഗ്രാം വില അറിയാം -
എൽഡിഎഫും യുഡിഎഫും ഞെട്ടും, ബിജെപി കേരളത്തിൽ കുതിക്കും? സർവ്വേ ഫലം ഇങ്ങനെ -
സ്വര്‍ണം പിടിവിടുന്നു; വൈകീട്ട് വന്‍ വില വര്‍ധന, ഇന്ന് 2 തവണ ഉയര്‍ന്നു, പുതിയ പവന് വില അറിയാം -
ഇറാനെതിരായ യുദ്ധത്തില്‍ യുഎസ് പിന്മാറുകയാണെന്ന് ട്രംപ്; 'ആവശ്യമെങ്കില്‍ മടങ്ങിയെത്തും' -
ഇറാനിൽ പ്രസിഡന്റ് വെറും ഡമ്മി? അധികാരം റെവല്യൂഷണറി ഗാർഡ് പിടിച്ചെടുത്തു, മൊജ്തബയും ഇരുട്ടിൽ -
സുരേഷ് ഗോപി വിചാരണ നേരിടണം; തൃശൂര്‍ എംപി സ്ഥാനം തെറിക്കുമോ? പരാതി ഇങ്ങനെ -
മാളവ്യ രാജയോഗം ചിലരുടെ ജീവിതം മാറ്റി മറിക്കും; ഈ രാശിക്കാരുടെ വിവാഹം നടക്കും, സമ്പത്തിൽ ആറാടും..! -
ശത്രുക്കള്‍ വര്‍ദ്ധിക്കും, ഗൂഢതന്ത്രങ്ങള്‍ മുഖേന കേസിൽപ്പെടാം, നിലവിലുള്ള ജോലിയില്‍ തുടരാനാകില്ല, നാൾഫലം -
ജോലി പോയത് 30000 പേര്‍ക്ക്; കൂട്ടപ്പിരിച്ചുവിടലുമായി ഒറാക്കിള്‍, മെയില്‍ വന്നത് അതിരാവിലെ












Click it and Unblock the Notifications