സാനിയ മിര്‍സക്കും ബിപിഎല്‍ റേഷന്‍ കാര്‍ഡ്

എന്നാല്‍ ഹൈദരാബാദിലെ സിവില്‍ സപ്ലൈസ് കോര്‍പറേഷന്‍ അധികൃതര്‍ക്ക് അങ്ങനെയൊരു വിചാരമുണ്ടെന്ന് തോന്നുന്നു. അവരുടെ രേഖകളില്‍ സാനിയ മിര്‍സ ദാരിദ്ര്യരേഖയ്‌ക്ക് താഴെയാണ്. ഇത് മാത്രമല്ല, സാനിയ മിര്‍സയുടെ ഫോട്ടോ പതിച്ച റേഷന്‍ കാര്‍ഡും അവര്‍ വിതരണം ചെയ്‌തു. എന്നാല്‍ കാര്‍ഡ് സാനിയ്‌ക്കല്ല മറിച്ച് മറ്റൊരു സ്‌ത്രീയ്‌ക്കാണ് ലഭിച്ചതെന്ന് മാത്രം.
ആന്ധ്രാപ്രദേശിലെ വിസിനഗര്‍ ജില്ലയിലാണ് സംഭവം. വിസിനഗറര്‍ സ്വദേശിനിയായ ലക്ഷ്‌മി എന്ന സ്‌ത്രീക്കാണ് സാനിയ പുഞ്ചിരിക്കുന്ന ചിത്രവുമായി റേഷന്‍ കാര്‍ഡ് ലഭിച്ചത്. സിവില്‍ സപ്ലൈസ് കോര്‍പറേഷന്‍കാരുടെ 'തമാശ' ആന്ധ്ര മുഖ്യമന്ത്രി വൈഎസ് രാജശേഖര റെഡ്ഡിയുടെ ശ്രദ്ധയിലെത്താന്‍ വൈകിയില്ല. ഉദ്യോഗസ്ഥരെ മുഖ്യമന്ത്രി കണക്കറ്റ് ശകാരിച്ചുവെന്നാണ് റിപ്പോര്‍ട്ട്.
എത്ര അനാസ്ഥയോടെയാണ് ഉദ്യോഗസ്ഥര്‍ ഇത്തരം ജോലികള്‍ ഏര്‍പ്പെടുന്നതിന് തെളിവാണ് ഈ സംഭവമെന്ന് ചൂണ്ടിക്കാണിയ്‌ക്കപ്പെടുന്നു. ദാരിദ്ര രേഖയ്‌ക്ക് കീഴിലാണെങ്കില്‍ ആന്ധ്രപ്രദേശില്‍ രണ്ട് രൂപയ്‌ക്ക് അരിയും ഗോതമ്പും ലഭിയ്‌ക്കും. ഇതിന് പുറമെ ഹെല്‍ത്ത് ഇന്‍ഷുറന്‍സും മറ്റ് ആനുകൂല്യങ്ങളും ബിപിഎല്‍ ലിസ്റ്റില്‍പ്പെട്ടവര്‍ക്ക് ലഭിക്കും.
8.3 കോടി ജനസംഖ്യയുള്ള ആന്ധ്രയില്‍ 9.8 കോടിയിലധികം റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്‌തിട്ടുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്.












Click it and Unblock the Notifications