കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കാണാതായ ആണവശാസ്‌ത്രജ്ഞന്റെ മൃതദേഹം നദിയില്‍

  • By Staff
Google Oneindia Malayalam News

കൈഗ: കര്‍ണാടകത്തിലെ കാര്‍വാര്‍ ജില്ലയിലെ കൈഗ ആണവ നിലയത്തില്‍ നിന്നും ആറ്‌ ദിവസം മുമ്പ്‌ ദുരൂഹ സാഹചര്യത്തില്‍ കാണാതായ ശാസ്‌ത്രഞ്‌ജന്‍ ലോകനാഥ്‌ മഹാലിംഗത്തിന്റെ (48) മൃതദേഹം കാളിനദിയില്‍ കണ്ടെത്തി. ശനിയാഴ്‌ച രാത്രി ഒന്‍പതുമണിയോടെ നേവിയുടെ മുങ്ങല്‍ വിദഗ്‌ദരാണ്‌ മൃതദേഹം കണ്ടെത്തിയത്‌.

അഴുകിയ നിലയിലായ ശരീരം മഹാലിംഗത്തിന്റെയാണെന്ന്‌ പ്രാഥമിക പരിശോധനയില്‍ തെളിഞ്ഞതായി പൊലീസ്‌ അറിയിച്ചു. മരണകാരണത്തെക്കുറിച്ച്‌ അന്വേഷണം ആരംഭിച്ചിട്ടുണ്ട്‌.

കൈഗ അണു നിലയത്തിലെ ട്രെയിനിംഗ്‌ വിഭാഗത്തില്‍ സയന്റിഫിക്ക്‌ ഓഫീസറായ മഹാലിംഗം ഭാര്യ വിനായകസുന്ദരിക്കും മകള്‍ മാളവികയ്‌ക്കുമൊപ്പം കൈഗ ഊര്‍ജപദ്ധതി ആസ്ഥാനത്തു താമസിക്കുകയായിരുന്നു. കഴിഞ്ഞ തിങ്കളാഴ്‌ച്ച പുലര്‍ച്ചെ നടക്കാനിറങ്ങിയ ഇദ്ദേഹത്തെ പിന്നീട്‌ കാണാതാകുകയായിരുന്നു.

അദ്ദേഹത്തിന്റെ ഭാര്യ നല്‌കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ലോക്കല്‍ പോലീസും സിഐഎസ്‌എഫും തിരച്ചല്‍ നടത്തിയെങ്കിലും ഒന്നും കണ്ടെത്താനായില്ല. അണു നിലയത്തിലെ മുതിര്‍ന്ന ശാസ്‌ത്രഞ്‌ജന്റെ തിരോധാനത്തില്‍ ദുരൂഹതയുണ്ടെന്ന്‌ വിവിധയിടങ്ങളില്‍ നിന്ന്‌ ആരോപണമുയര്‍ന്നതോടെ കേന്ദ്ര ഏജന്‍സികള്‍ തന്നെ അന്വേഷണത്തിനായി രംഗത്തെത്തിയിരുന്നു.

ശനിയാഴ്‌ച നാവികസേനയുടെ ഡൈവിംഗ്‌ ടീമും സ്‌ഥലെത്തത്തി അന്വേഷണം ആരംഭിച്ചു. ആണവ നിലയത്തിന്‌ സമീപത്തു കൂടി ഒഴുകുന്ന കാളി നദിയില്‍ മഹാലിംഗം കാല്‍വഴുതി വീണിട്ടുണ്ടെന്ന അനുമാനത്തിന്റെ അടിസ്‌ഥാനത്തിലാണ്‌ നേവിയുടെ മുങ്ങല്‍ വിദഗ്‌ധര്‍ ഇവിടെ തിരച്ചില്‍ നടത്തിയത്‌.

കാര്‍വാര്‍ ജില്ലയിലെ മല്ലാപ്പൂര്‍ കൊടുംവനത്തിന്റെ സമീപത്താണ്‌ കൈഗ അണുനിലയം സ്‌ഥിതി ചെയ്യുന്നത്‌. മഹാലിംഗം വന്യജീവികളുടെ പിടിയില്‍പെട്ടിരിക്കാമെന്ന സംശയവും അന്വേഷണോദ്യഗസ്ഥര്‍ നേരത്തെ മുന്നോട്ട്‌ വെച്ചിരുന്നു.

കല്‍പാക്കത്തുനിന്ന്‌ ഈയിടെ കൈഗ ആണവനിലയത്തിലേക്കു സ്‌ഥലംമാറിവന്ന മഹാലിംഗം സുപ്രധാന ആണവ രഹസ്യങ്ങള്‍ കൈവശം വയ്‌ക്കുന്നയാളല്ലെന്നും രാജ്യരക്ഷാ സംബന്ധമായ ആശങ്കകള്‍ വേണ്ടെന്നും അധികൃതര്‍ വ്യക്‌തമാക്കിയിട്ടുണ്ട്‌.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X