തിരഞ്ഞെടുപ്പുകളില്‍ തിരിച്ചടി സ്വഭാവികം
പെരിന്തല്‍മണ്ണ: തിരഞ്ഞെടുപ്പുകളില്‍ തിരിച്ചടി സ്വാഭാവികമാണെന്ന് സിപിഎം പൊളിറ്റ്‌ബ്യൂറോ അംഗം എസ് രാമചന്ദ്രന്‍ പിള്ള. കമ്മ്യൂണിസ്റ്റ് പാര്‍ട്ടി തിരഞ്ഞെടുപ്പ് കക്ഷി മാത്രമല്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടെങ്കിലും ദേശീയാടിസ്ഥാനത്തില്‍ ഇടത് പ്രസ്ഥാനങ്ങളുടെ അടിത്തറ തകര്‍ന്നിട്ടില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. പെരിന്തല്‍മണ്ണയില്‍ ഇഎംഎസ് ജന്മശതാബ്‌ദി ആഘോഷപരിപാടികളുടെ രണ്ടാം ദിവസത്തില്‍ മുന്നണി രാഷ്‌ട്രീയത്തെക്കുറിച്ച് നടക്കുന്ന സെമിനാര്‍ ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ജന്മശതാബ്ദി ആഘോഷപരിപാടികളുടെ ഭാഗമായി നടക്കുന്ന സെമിനാര്‍ ഞായറാഴ്‌ച സമാപിക്കും. ആഘോഷ പരിപാടികളുമായി ബന്ധപ്പെട്ട് മുന്നണി രാഷ്ട്രീയത്തെക്കുറിച്ചുള്ള സെമിനാര്‍ ആണ് ഞായറാഴ്‌ച നടക്കുന്നത്.
അതേ സമയം സെമിനാറില്‍ പ്രധാന പ്രസംഗം ചെയ്യേണ്ട ഡോ സുകുമാര്‍ അഴീക്കോട് പുതിയ സാഹചര്യങ്ങളെ തുടര്‍ന്ന് വിട്ടു നില്‍ക്കുകയാണ്. ആരോഗ്യ കാരണങ്ങളാലാണ് വിട്ടുനില്‌ക്കുന്നത് എന്നാണ് വിശദീകരണമെങ്കിലും അതല്ല യഥാര്‍ത്ഥ കാരണമെന്നാണ് അറിയുന്നു. സിപിഎമ്മിലെ വിഭാഗീയത രൂക്ഷമായ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദനെ ഒഴിച്ച് നിര്‍ത്തിയാണ് പരിപാടികള്‍ സംഘടിപ്പിച്ചതെന്നും ആരോപണങ്ങളുയര്‍ന്നിട്ടുണ്ട്.












Click it and Unblock the Notifications