സിദ്ദിഖിനെ മാറ്റിയതില്‍ വിമര്‍ശനം
തിരുവനന്തപുരം: കെപിസിസി നേതൃയോഗത്തില്‍ ഹൈക്കമാന്‍ഡിനെതിരെ എ ഗ്രൂപ്പിന്റെ രൂക്ഷ വിമര്‍ശനം. കെപിസിസി ഭാരവാഹികളുടെയും ഡിസിസി പ്രസിഡന്റുമാരുടെയും യോഗത്തിലാണ് യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്ത് നിന്ന് ടിസിദ്ദിഖിനെ മാറ്റിയതിനെതിരെ ഉമ്മന്‍ ചാണ്ടിയെ അനുകൂലിക്കുന്ന വിഭാഗം രൂക്ഷമായ വിമര്‍ശനങ്ങള്‍ നടത്തിയത്.
സിദ്ദിഖിനെ മാറ്റിയത് ഹൈക്കമാന്‍ഡിന്റെ തന്നിഷ്ട പ്രകാരമാണെന്ന് ഇടുക്കി എംപി പിടി തോമസ് കുറ്റപ്പെടുത്തി. ഇക്കാര്യത്തിലുള്ള അതൃപ്തി ഹൈക്കമാന്‍ഡിനെ അറിയിക്കണമെന്ന് ഉമ്മന്‍ ചാണ്ടിയുടെ വിശ്വസ്തനായി അറിയപ്പെടുന്ന പിടി തോമസ് ആവശ്യപ്പെട്ടു.
കെസി ജോസഫ്, കെബാബു എന്നിവരും സിദ്ദിഖിനെ മാറ്റിയ രീതി ശരിയായില്ലെന്ന് പറഞ്ഞു. ഒരു വിഭാഗത്തെ അടിച്ചമര്‍ത്തുന്നത് രീതി ശരിയല്ല. പാര്‍ട്ടിയിലുള്ളവര്‍ ഉറച്ചു നില്ക്കുമ്പോള് പാര്‍ട്ടിക്കു പുറത്തു നിന്നു വന്നവര്‍ സ്ഥാനങ്ങള്‍ നേടുകയാണെന്ന് കെസി ജോസഫ് കുറ്റപ്പെടുത്തി. സംഘടനയില്‍ സമവായമുണ്ടായില്ലെങ്കില്‍ തിരിച്ചടികളുണ്ടാകുമെന്ന് യോഗത്തില്‍ കെ ബാബു പറഞ്ഞു.
പാര്‍ട്ടിയില്‍ നിലവിലുള്ള സമവായം തുടരണം. ഈ സമവായവമാണ് തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് മികച്ച വിജയം സമ്മാനിച്ചത്. സമവായം തെറ്റിച്ചാല്‍ ശക്തമായ തിരിച്ചടി ഉണ്ടാവുമെന്ന മുന്നറിയിപ്പ് നല്‍കാനും കെ ബാബു മറന്നില്ല
എന്നാല്‍ ഇടയ്ക്ക് സംസാരിച്ച പിസി ചാക്കോ ഹൈക്കമാന്‍ഡിനെ ചോദ്യം ചെയ്യുന്നത് ശരിയല്ല എന്ന് പറഞ്ഞു. കാര്യങ്ങള്‍ തുറന്ന് പറയാനാണെങ്കില്‍ തനിക്കും ചിലത് പറയാനുണ്ടെന്ന്ം അദ്ദേഹം ഓര്‍മ്മിപ്പിച്ചു.
യോഗത്തില്‍ സംസാരിക്കാതിരുന്ന എകെ ആന്റണി വിമര്‍ശനത്തിന്റെ പശ്ചാത്തലത്തില്‍ ഏറ്റവും ഒടുവിലായി സംസാരിക്കാനെഴുന്നേറ്റു. എല്ലാം തീരുമാനങ്ങളും ഹൈക്കമാന്‍ഡാണ് കൈക്കൊള്ളുന്നതെന്നും അതിനെ ആരും ചോദ്യം ചെയ്യരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പാര്‍ട്ടിയില്‍ ഇപ്പോള്‍ യാതൊരു പ്രശ്നവുമില്ല. ഒറ്റക്കെട്ടായി മുന്നോട്ടുപോകുമെന്നും ആന്റണി പറഞ്ഞു.
-
പുതിയ വീടും കാറും, കൈനിറയെ പൊന്നും! ഇന്നേക്ക് നാലാം നാള് ഈ രാശിക്കാരുടെ നല്ലസമയം -
ദേശീയപാത 66;തലപ്പാടി-ചെങ്കള, രാമനാട്ടുകര-വെങ്ങളം റീച്ച് ഉദ്ഘാടനം ഇന്ന്; ബഹിഷ്കരിച്ച് സംസ്ഥാന സർക്കാർ -
ബെംഗളൂരുവിന്റെ സ്ഥാനം പോകുമോ? ആഗോള കമ്പനികള്‍ പോകുന്നത് ഈ നഗരത്തിലേക്ക്: ഇതാണ് കാരണം -
സുഖസൗകര്യം വര്‍ധിക്കും; സാമ്പത്തിക വഞ്ചന സൂക്ഷിക്കണം, വിദേശത്തുള്ളവര്‍ക്കു ഭാഗ്യാനുഭവം, നാൾഫലം -
സ്വര്‍ണവിലയില്‍ ട്വിസ്റ്റ്; വൈകുന്നേരം വില കുറഞ്ഞു, അഡ്വാന്‍സ് ബുക്ക് ചെയ്യാം, പുതിയ പവന് വില -
സൗദി അറേബ്യ നിര്‍ത്തിയാലും പ്രശ്നമില്ല; എണ്ണ ഒഴുക്കാന്‍ പാശ്ചാത്യ രാജ്യങ്ങള്‍, സുപ്രധാന നീക്കം ഇങ്ങനെ -
ബെംഗളൂരു നിവാസികൾക്ക് ആശങ്ക; യെലഹങ്ക പവർ പ്ലാന്റ് അടച്ചു, നഗരത്തിലെ വൈദ്യുതി വിതരണത്തെ ബാധിച്ചേക്കും -
യുദ്ധം കൂടിയാലും സ്വര്‍ണവില കൂടില്ല.. കാരണം ദുബായ്! യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇത്... -
അവസാന ശ്രമമായി പിണറായിയുടെ വിളി, സുധാകരനെ അനുനയിപ്പിക്കാൻ സിപിഎം നേതാക്കൾ വീണ്ടും വീട്ടിലെത്തി -
മുസ്ലീം യുവാവുമായി പ്രണയം, നാട് വിട്ടോടി കേരളത്തിലെത്തി വൈറൽ താരം മോണാലിസ, ഇന്ന് വിവാഹം -
മൊണാലിസയുടെ വിവാഹത്തിനെതിരെ ബിജെപി;'ക്ഷേത്രങ്ങൾ നിരീശ്വരവാദികൾക്ക് തോന്നിയവാസം കാട്ടാനുള്ളതല്ല' -
വിജയ് സംഗീത വിവാഹ മോചനത്തിനിടെ ജയം രവിയുടെ വേറിട്ട പ്രതികരണം; സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച












Click it and Unblock the Notifications