വെട്ടിക്കുറച്ച അരിവിഹിതം പുനസ്ഥാപിയ്‌ക്കും
തിരുവനന്തപുരം: കേന്ദ്രം വെട്ടിക്കുറച്ച സംസ്ഥാനത്തിന്റെ അരിവിഹിതം പുനസ്ഥാപിക്കുമെന്ന് കേന്ദ്രഭക്ഷ്യസഹമന്ത്രി കെവി തോമസ് പറഞ്ഞു. രാജ്യത്തിന്റെ ഭക്ഷ്യോത്‌പാദനം വര്‍ദ്ധിപ്പിക്കുമെന്നും ഈ രംഗത്ത് കൃത്യത ഉറപ്പാക്കുമെന്നും അദ്ദേഹം അറിയിച്ചു. തിരുവനന്തപുരത്ത് മീറ്റ് ദ പ്രസ് പരിപാടിയില്‍ സംസാരിയ്‌ക്കുകയായിരുന്നു അദ്ദേഹം.
ഭക്ഷ്യസുരക്ഷാ നിയമം വരുമ്പോള്‍ ബിപിഎല്‍ മാനദണ്ഡങ്ങളില്‍ മാറ്റം വരും. ബിപിഎല്‍ പട്ടികയുടെ കാര്യത്തില്‍ സംസ്ഥാന സര്‍ക്കാരുകള്‍ തമ്മില്‍ ഏകാഭിപ്രായമുണ്ടാകണം. ബിപില്‍ രേഖയ്‌ക്ക് കീഴിലുള്ളവര്‍ക്ക് മൂന്ന് രൂപയ്‌ക്ക് അരിയും ഗോതമ്പും നല്‍കുന്ന പദ്ധതി നിയമപരമായ ബാധ്യതയാക്കും.
സംസ്ഥാനത്തെ എല്ലാ എഫ്‌സിഐ ഗോഡൗണുകളിലും 70 ശതമാനം ധാന്യകരുതല്‍ എപ്പോഴും നിലനിര്‍ത്താന്‍ നിര്‍ദേശം നല്‍കിയതായും അദ്ദേഹം പറഞ്ഞു.












Click it and Unblock the Notifications