മാസ്റ്റര്‍പ്ലാന്‍ കരാറില്‍ നിന്ന് ടീകോം പിന്മാറി
കൊച്ചി: സ്മാര്‍ട്ട് സിറ്റി പദ്ധതിയുടെ മാസ്റ്റര്‍ പ്ലാന്‍ തയാറാക്കുന്നതിനായി കണ്‍സള്‍ട്ടന്റുമായി ഉണ്ടാക്കിയ കരാറില്‍ നിന്ന് ദുബായ് ഇന്റര്‍നെറ്റ് സിറ്റി (ടീകോം) പിന്മാറി. ബ്രിട്ടീഷ് കമ്പനിയായ കോളിന് ബുക്കാനനുമായി ഉണ്ടായിരുന്ന കരാറില്‍ നിന്നാണ് ടീകോം പിന്മാറിയത്. ടീകോം സി.ഇ.ഒ ഫരീദ് അബ്ദുല്റഹ്മാന് പത്രക്കുറിപ്പിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.
സര്‍ക്കാര്‍ സ്മര്‍ട്ട് സിറ്റിയ്ക്കായി നല്കുന്ന 12 ശതമാനം ഭൂമിയുടെ സ്വതന്ത്ര അവകാശം തങ്ങള്‍ക്ക് നല്‍കണമെന്ന ആവശ്യത്തോട് സംസ്ഥാന സര്‍ക്കാര്‍ അനുകൂലമായി പ്രതികരിയ്ക്കാത്തതതില് പ്രകോപിതരായാണ് സ്മാര്‍ട്ട് സിറ്റി കരാറില്‍ നിന്നും പിന്മാറിയിരിക്കുന്നത്.
ഈ മാസം ആദ്യം ടീകോം സിഇഒ ഫരീദ് അബ്ദുല്റഹ്മാന് കൊച്ചിയില്‍ നടത്തിയ പത്രസമ്മേളനത്തില്‍ സര്‍ക്കാര്‍ ഭൂമിയുടെ സ്വതന്ത്രാവാകാശം സംബന്ധിച്ച് നിലപാടറിയിക്കണമെന്ന് ആവശ്യമുന്നയിച്ചിരുന്നു. ഒരാഴ്ചയ്ക്കുള്ളില്‍ നിലപാടറിയിക്കണെമെന്ന് ടീകോം ആവശ്യപ്പെട്ടെങ്കിലും സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് മറുപടിയൊന്നും ഉണ്ടായില്ലെന്ന് ടീകേം കുറ്റപ്പെടുത്തുന്നു.
തങ്ങളുടെ മെയലുകള്‍ സര്‍ക്കാര്‍ നിരന്തരമായി അവഗണിയ്ക്കുകയാണ്. ഇത്തരത്തില്‍ മുന്നോട്ട് പോകാനാവില്ല. കോടിക്കണക്കിന് ഡോളറാണ് മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കുന്ന കമ്പനിയ്ക്ക് പ്രതിഫലമായി നല്‍കുന്നത്.ഒരു ലക്ഷ്യവുമില്ലാതെ ഇങ്ങനെ പണം ചെലവഴിയ്ക്കാന്‍ കഴിയില്ല. സര്‍ക്കാരിന്റെ പ്രതികരണം അറിഞ്ഞതിനുശേഷം മാത്രമേ ഇനി മുന്നോട്ടു പോകുകയുള്ളുവെന്നും ടീകോം വ്യക്തമാക്കി.
-
ഏപ്രിൽ മാസം രാജയോഗം, ബിസിനസ്സ് തുടങ്ങും, പുതിയ ഫ്ളാറ്റ് വാങ്ങുന്നതിന് അവസരം, ധനജ്യോതിഷം -
'മഞ്ജു വാര്യർ ദിലീപിന് മെസേജ് അയച്ചു, നൽകിയത് വളരെ മോശം മറുപടി..'; പക്ഷെ നടൻ പറഞ്ഞത് മറ്റൊന്ന് -
'ഒന്നും പറയാതിരുന്നതിന് കാരണം ആ ഭയം';വീണ്ടും വീഡിയോയുമായി കിച്ചു സുധി..'ഇനി കാണാൻ അനുവദിക്കുമോയെന്ന അറിയില്ല'' -
ഫോർട്ട് കൊച്ചി- വൈപ്പിൻ ഭൂഗർഭ തുരങ്കപാത; കാത്തിരിപ്പ് നീളുന്നു, 30 മാസം വേണം പൂർത്തിയാവാൻ, ഇനിയെന്ത്? -
രഞ്ജിത്തിനെതിരെ ഇത് മൂന്നാമത്തെ പീഡനക്കേസ്; രക്ഷപ്പെടാനുള്ള നീക്കം പാളി, ഒടുവിൽ പോലീസ് കുടുക്കി -
വമ്പൻ നീക്കവുമായി ബെംഗളൂരു മെട്രോ; എംജി റോഡ് സ്റ്റേഷനിൽ വാണിജ്യ സമുച്ചയം വരുന്നു, ഇനി വരുമാനം കൂടും! -
സ്വര്‍ണവില കുത്തനെ താഴേക്ക്; ആഭരണം വാങ്ങുന്നവര്‍ അറിയേണ്ട കാര്യം, രൂപ കുതിച്ചു, പവന് വില -
ഖത്തറിന്റെ കടുത്ത നടപടി; വിസ ഓണ്‍ അറൈവല്‍ റദ്ദാക്കി, യാത്രക്കാര്‍ക്ക് നിര്‍ദേശവുമായി പാക് എംബസി -
'രഞ്ജിത്ത് തന്റെ സിനിമയിലെ സ്ത്രീ വിരുദ്ധത നിത്യ ജീവിതത്തിലും പ്രായോഗികവൽക്കരിക്കുന്നു'; ഡോ. ബിജു -
പാചകവാതക വിലയിൽ വൻ വർധനവ്; സാധാരണക്കാർക്ക് ഇരുട്ടടി! പുതുക്കിയ നിരക്കുകൾ ഇങ്ങനെ -
കേരളത്തിൽ ഭരണമാറ്റം വരുന്നു? തെക്കൻ കേരളത്തിലും യുഡിഎഫ് മുന്നേറ്റം, ബിജെപിക്ക് സീറ്റ് കിട്ടും, പ്രവചനം -
എൽഡിഎഫും യുഡിഎഫും ഞെട്ടും, ബിജെപി കേരളത്തിൽ കുതിക്കും? സർവ്വേ ഫലം ഇങ്ങനെ












Click it and Unblock the Notifications