താലിബാന്‍ നേതാവിനെ പാക് സേന വളഞ്ഞു
ഇസ്ലാമാബാദ്: താലിബാന്‍ നേതാവ് ബെയ്‌ത്തുള്ള മെഹ്‌സൂദിന്റെ താവളം പാക് സൈന്യം വളഞ്ഞതായി റിപ്പോര്‍ട്ട്. മെഹ്‌സൂദിന്റെ ആസ്ഥാനത്തിനടുത്തെത്തിയ സൈന്യം താവളത്തിന്റെ മൂന്ന് ഭാഗത്ത് കൂടിയും നീങ്ങുകയാണ്.
തെക്കന്‍ വസീറിസ്ഥാനിലെ താലിബാന്‍ കേന്ദ്രങ്ങള്‍ക്ക് നേരെ പാക്കിസ്ഥാന്‍ വ്യോമസേന ശക്തമായ ആക്രമണമാണ് നടത്തുന്നത്. ശനിയാഴ്‌ച വന്‍മുന്നേറ്റം നടത്തിയ സേന ഭീകരരുടെ ഒട്ടേറെ കേന്ദ്രങ്ങള്‍ തകര്‍ത്തു. സൈനിക മുന്നേറ്റം പാകിസ്‌താന്‍ തുടരുമെന്ന് തന്നെയാണ് സൂചന.
മെഹ്‌സൂദിന്റെ സ്വദേശമായ മകീന്‍ പട്ടണത്തില്‍ സൈന്യം ആക്രമണം നടത്തി. ഇവിടെ കനത്ത ബോംബാക്രമണമാണ് സൈന്യം നടത്തിയത്. വടക്ക് കിഴക്കന്‍ ഭാഗമായ ബണ്ണുവിലൂടെയും, തെക്ക് ജന്‍ഡോലയിലൂടെയും, തെക്ക് പടിഞ്ഞാറന്‍ ഭാഗത്തുകൂടിയും ആണ് സൈനിക നീക്കം നടക്കുന്നത്. മകീനുമായി ബന്ധപ്പെടാനുള്ള മൂന്ന് പ്രധാന വഴികളാണിത്. ഇത് നിയന്ത്രണത്തിലായാല്‍ മെഹ്‌സൂദിനെ പെട്ടെന്ന് പിടിക്കാന്‍ കഴിയുമെന്നാണ് സൈന്യത്തിന്റെ കണക്കുക്കൂട്ടല്‍.
ഇതിനിടെ താലിബാന്‍ സേന ശക്തമായ ചെറുത്തുനില്‌പ് നടത്തുന്നതായും വാര്‍ത്തകളുണ്ട്. നാനൂറോളം വരുന്ന താലിബാന്‍ സേന സൈന്യത്തിന്റെആസ്ഥാനമായ ജന്‍ഡോല കോട്ട ആക്രമിച്ചു. ആക്രമണത്തില്‍ 17 താലിബാന്‍കാരും മൂന്നു സൈനികരും കൊല്ലപ്പെട്ടു.












Click it and Unblock the Notifications