മാന്ദ്യം മറികടക്കുന്നതില്‍ പങ്ക് വഹിയ്‌ക്കും
ദില്ലി: സാമ്പത്തിക മാന്ദ്യം പരിഹരിക്കുന്നതിനുളള അഗോള ശ്രമങ്ങളില്‍ ഇന്ത്യ പങ്കാളിത്തം വഹിയ്‌ക്കുമെന്ന് പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്.
മൂന്ന് ദിവസം നീണ്ടു നില്‌ക്കുന്ന ബ്രസീല്‍-റഷ്യ-ഇന്ത്യ-ചൈന(ബ്രിക്) ഉച്ചകോടിയില്‍ പങ്കെടുക്കുന്നതിനായി റഷ്യയിലേയ്‌ക്ക് യാത്ര പുറപ്പെടുന്നതിന് മുന്‍പായാണ് അദ്ദേഹം ഇക്കാര്യം പ്രസ്‌താവിച്ചത്.
ഇപ്പോള്‍ തുടരുന്ന സാമ്പത്തിക മാന്ദ്യത്തെ മറികടക്കാന്‍ ലോകരാജ്യങ്ങള്‍ നടത്തുന്ന ശ്രമങ്ങളെ ഏകോപിപ്പിക്കാന്‍ ഇന്ത്യ ഉള്‍പ്പെടുന്ന ബ്രിക് സമൂഹം തയാറാണ്. ബ്രിക് രാജ്യങ്ങളുടെ സാമ്പത്തിക വ്യവസ്ഥകള്‍ ആഗോള തലത്തിലെ വളര്‍ച്ചയ്‌ക്ക് നിര്‍ണായകമാണെന്ന് സിങ് ചൂണ്ടിക്കാട്ടി.
അന്താരാഷ്ട്ര വിപണിയെ വളര്‍ച്ചയിലേയ്‌ക്ക് നയിക്കാനുളള കഴിവ് ബ്രിക് കൂട്ടായ്‌മയ്‌ക്കുണ്ട്. ലോക ജനസംഖ്യയുടെ 40 ശതമാനവും ബ്രിക് രാജ്യങ്ങളിലാണ് വസിയ്‌ക്കുന്നത്. അതു പോലെ ആഗോള മൊത്ത ആഭ്യന്തര ഉത്‌പാദനത്തിന്റെ 40 ശതമാനവും ഈ രാജ്യങ്ങളില്‍ നിന്നാണെന്നും അദ്ദേഹം പറഞ്ഞു.
സന്ദര്‍ശനത്തിനിടെ റഷ്യയിലെ യാക്‌തെരിന്‍ബര്‍ഗ് നഗരത്തില്‍ നടക്കുന്ന ഷാങ്‌ഹായ് സഹകരണ സംഘടനാ സമ്മേളനത്തിലും അദ്ദേഹം പങ്കെടുക്കും.ചൈനയും റഷ്യയും ഉള്‍പ്പെടെ 6 രാജ്യങ്ങളുടെ സംഘടനയായ എസ്‌സിഒയില്‍ നിരീക്ഷകരാണ് ഇന്ത്യ. സമ്മേളനത്തിനിടെ മറ്റൊരു നിരീക്ഷക രാജ്യമായ പാക്കിസ്ഥാന്റെ പ്രസിഡന്റ് ആസിഫ് അലി സര്‍ദാരിയുമായി മന്‍മോഹന്‍ സിങ് കൂടിക്കാഴ്‌ച നടത്തും. മുംബൈ ആക്രമണത്തിന് ശേഷം ഇരുരാജ്യങ്ങളിലേയും ഉന്നതനേതാക്കള്‍ തമ്മില്‍ നടത്തുന്ന കൂടിക്കാഴ്‌ചയ്‌ക്ക് വന്‍ പ്രധാന്യമാണ് കല്‌പിയ്‌ക്കപ്പെടുന്നത്.












Click it and Unblock the Notifications