കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കേന്ദ്രബജറ്റ്‌ ജൂലൈ ആറിന്‌

  • By Staff
Google Oneindia Malayalam News

ദില്ലി: രണ്ടാം യുപിഎ സര്‍ക്കാറിന്റെ ആദ്യ ബജറ്റ്‌ സമ്മേളനം ജൂലൈ രണ്ടിന്‌ ആരംഭിക്കും. പൊതുബജറ്റിനുള്ള സാമ്പത്തിക സര്‍വ്വേ ജൂലൈ രണ്ടിന്‌ തന്നെ അവതരിപ്പിക്കും.

അടുത്ത സാമ്പത്തിക വര്‍ഷത്തെ പൊതുബജറ്റ്‌ ജൂലൈ ആറിന്‌ കേന്ദ്രധനമന്ത്രി പ്രണബ്‌ മുഖര്‍ജിയാണ്‌ അവതരിപ്പിക്കുക. ഇതിനെത്തുടര്‍ന്ന്‌ ബജറ്റിന്മേലുള്ള ചര്‍ച്ചകള്‍ നടക്കും. വിവിധ വകുപ്പുകളുടെ ധനാഭ്യര്‍ത്ഥനയിന്മേലുള്ള ചര്‍ച്ചകളും ഈ സമയത്തുതന്നെ നടക്കും.

ജൂലൈ മൂന്നിനാണ്‌ റെയില്‍വേ ബജറ്റ്‌ അവതരണം. ബജറ്റ്‌ ചര്‍ച്ചകള്‍ ജൂലൈ 31ന്‌ അവസാനിക്കും. ജൂലൈ 31ന്‌ വോട്ടോണ്‍ അക്കൗണ്ട്‌ കാലാവധി അവസാനിക്കുന്നതിനാലാണ്‌ ഇത്‌. ആഗസ്‌റ്റ്‌ 7ന്‌ പാര്‍ലമെന്റിന്റെ ബജറ്റ്‌ സമ്മേളനം അവസാനിക്കും.

ദില്ലിയില്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങിന്റെ വസതിയില്‍ നടന്ന അടിയന്തര കേന്ദ്രമന്ത്രിസഭായോഗമാണ്‌ ഇക്കാര്യങ്ങള്‍ തീരുമാനിച്ചത്‌. പ്രധാനമന്ത്രി തിങ്കളാഴ്‌ച റഷ്യ സന്ദര്‍ശനത്തിനായി പോവുകയാണ്‌. ഇതിന്റെ അടിസ്ഥാനത്തിലാണ്‌ മന്ത്രിസഭ അടിയന്തര യോഗം ചേര്‍ന്നത്‌.

വനിതാ സംവരണ ബില്‍ ബജറ്റ്‌ സമ്മേളനത്തില്‍ തന്നെ അവതരിപ്പിക്കാനാണ്‌ സര്‍ക്കാര്‍ അലോചിക്കുന്നത്‌. എന്നാല്‍ സ്‌ത്രീകള്‍ക്ക്‌ 33 ശതമാനം സംവരണം എന്ന കാര്യത്തില്‍ സമാജ്‌ വാദി പാര്‍ട്ടി, രാഷ്ട്രീയ ജനതാദള്‍, ജനതാദള്‍ യു എന്നിവരുമായി അഭിപ്രായസമന്വയം ഉണ്ടാക്കാന്‍ സര്‍ക്കാറിന്‌ സാധിച്ചിട്ടില്ല.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X