പ്രവേശന പരീക്ഷ; ആണ്‍കുട്ടികള്‍ മുന്നില്‍
തിരുവനന്തപുരം: മെഡിക്കല്‍ എന്‍ജിനിയറിങ് പ്രവേശന പരീക്ഷാഫലങ്ങള്‍ പ്രസിദ്ധീകരിച്ചു. ആദ്യ റാങ്കുകളില്‍ ഭൂരിപക്ഷവും ആണ്‍കുട്ടികള്‍ നേടി. തിരുവനന്തപുരത്ത് നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ വിദ്യാഭ്യാസ മന്ത്രി എംഎ ബേിബിയാണ് ഫലം പ്രഖ്യാപിച്ചത്.
59331 വിദ്യാര്‍ത്ഥികളാണ് ഇത്തവണത്തെ പ്രവേശന പരീക്ഷയില്‍ യോഗ്യത നേടിയത്. എന്‍ജിനിയറിങ് വിഭാഗത്തില്‍അരുണ്‍ അലോഷ്യസ് (തൃശൂര്‍) ഒന്നാം റാങ്ക് നേടി. തിരുവനന്തപുരം സ്വദേശിയായ ആകാശിനാണ് രണ്ടാംറാങ്ക്. മെഡിക്കല്‍ പ്രവേശന പരീക്ഷയില്‍ ആദ്യ രണ്ടുറാങ്കുകളും കോട്ടയം ജില്ലയ്‌ക്കാണ്. ജെയ്‌ബിന്‍ ജോര്‍ജ്, എസ്‌തര്‍ കെ ജോണ്‍സണ്‍ എന്നിവര്‍ യഥാക്രമം ഒന്നും രണ്ടും റാങ്കുകള്‍ സ്വന്തമാക്കി.
സംസ്ഥാനത്ത് എഞ്ചിനീയറിങിന് 11341 സീറ്റുകളും മെഡിക്കലിന് 1425 സീറ്റുകളുമാണുള്ളത്.പ്രവേശന പരീക്ഷാ പരിഷ്‌ക്കരണത്തിനായി നിയോഗിച്ച കമ്മറ്റിയുടെ റിപ്പോര്‍ട്ട് സര്‍ക്കാരിന് ലഭിച്ചിട്ടുണ്ടന്നും ഒരാഴ്‌ചയ്‌ക്കുള്ളില്‍ അത് അവതരിപ്പിക്കുമെന്നും മന്ത്രി അറിയിച്ചു. വാര്‍ത്താ സമ്മേളനത്തിനിടെ ക്യാംപസ് ഫ്രണ്ട് പ്രവര്‍ത്തകര്‍ എന്‍ട്രന്‍സ് പരീക്ഷ നിര്‍ത്തലാക്കുക എന്ന മുദ്യാവാക്യം വിളികളോടെ മുറിയിലേക്ക് തള്ളിക്കയറി. ഇവരെ പിന്നീട് പോലീസ് നീക്കം ചെയ്‌തു












Click it and Unblock the Notifications