കരാറില്‍ നിന്ന് ഒഴിവാകാന്‍ ടീകോമിന് അവകാശമില്ല
കൊച്ചി: സ്‌മാര്‍ട്ട് സിറ്റി മാസ്‌റ്റര്‍ പ്ലാന്‍ കണ്‍സള്‍ട്ടന്റ്‌സിന്റെ കരാര്‍ അവസാനിപ്പിച്ചുവെന്ന ടീകോം നടപടിയില്‍ മേല്‍ വിശദീകരണം തേടുമെന്ന് മന്ത്രി എസ് ശര്‍മ. ഏകപക്ഷീയമായാണ് ടീകോം നടപടിയെടുത്തത്. സംസ്ഥാന സര്‍ക്കാരിന് ഇത് സംബന്ധിച്ച് അറിയിപ്പൊന്നും ലഭിച്ചിട്ടില്ലെന്നും സ്‌മാര്‍ട്ട് സിറ്റി ചെയര്‍മാന്‍ കൂടിയായ മന്ത്രി പറഞ്ഞു.
ബ്രിട്ടീഷ് കമ്പനിയായ കോളിന്‍ ബുക്കാനന് കൊച്ചി സ്‌മാര്‍ട് സിറ്റിയുടെ മാസ്‌റ്റര്‍ പ്ലാന്‍ തയാറാക്കാനുള്ള കരാര്‍ നല്‍കിയത് സ്‌മാര്‍ട് സിറ്റി ബോര്‍ഡ് ഓഫ് ഡയറക്‌ടേഴ്‌സ് യോഗമാണ്. കരാറില്‍ നിന്ന് അവരെ ഒഴിവാക്കാനുള്ള നിയമപരമായ അവകാശം ബോര്‍ഡ് ഓഫ് ഡയറക്‌ടേഴ്‌സിനാണെന്നും ചെയര്‍മാന്‍ മന്ത്രി വ്യക്തമാക്കി.
ആഗോള ടെന്‍ഡര്‍ വിളിച്ച് നാലു കമ്പനികളുമായി ചര്‍ച്ച നടത്തിയാണ് കോളിന്‍ ബുക്കാനനുമായി കരാര്‍ ഉറപ്പിച്ചത്. അത് ബോര്‍ഡ് ഓഫ് ഡയറക്‌ടേഴ്‌സ് അറിയാതെ ടീകോമിന് റദ്ദാക്കാനാവില്ല.
സ്‌മാര്‍ട്ട് സിറ്റി പദ്ധതി പ്രദേശത്ത് 12 ശതമാനം സ്വതന്ത്രാവകാശഭൂമി ടീകോമിന് അനുവദിക്കുന്നതു സംബന്ധിച്ചു മന്ത്രിസഭ പ്രാഥമിക ചര്‍ച്ച നടത്തിക്കഴിഞ്ഞു. ഇക്കാര്യത്തില്‍ വിശദമായ ചര്‍ച്ചകള്‍ തുടര്‍ന്നു നടക്കുമെന്നും എസ് ശര്‍മ പറഞ്ഞു.












Click it and Unblock the Notifications