സ്‌മാര്‍ട്ട് സിറ്റി സര്‍ക്കാര്‍ അട്ടിമറിക്കുന്നു
തിരുവനന്തപുരം : സ്‌മാര്‍ട്ട് സിറ്റി പദ്ധതി എല്‍ഡിഎഫ് സര്‍ക്കാര്‍ അട്ടിമറിയ്‌ക്കുകയാണെന്ന് പ്രതിപക്ഷനേതാവ് ഉമ്മന്‍ചാണ്ടി ആരോപിച്ചു.
സര്‍ക്കാര്‍ സ്വീകരിയ്‌ക്കുന്ന അപ്രായോഗിക സമീപനമാണ് പദ്ധതി അട്ടിമറിയ്‌ക്കാന്‍ കാരണം. കരാറില്‍ വരുത്തിയ മാറ്റമാണ് പദ്ധതി മുന്നോട്ട് പോകുന്നതിന് തടസ്സമെന്നും പ്രതിപക്ഷനേതാവ് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. സര്‍ക്കാറിന് പ്രായോഗിക പരിഞ്‌ജാനം ഇല്ലെന്നതിനുള്ള തെളിവാണ് ഇതെല്ലാം.
രണ്ടാം വിമോചന സമരത്തിന്റെ ആവശ്യമില്ലാതെ തന്നെ ഇന്നത്തെ രാഷ്‌ട്രീയ സാഹചര്യങ്ങളെ നേരിടാന്‍ കേരളത്തിലെ ജനങ്ങള്‍ ശക്തിപ്രാപിച്ചിട്ടുണ്ട്. ജനങ്ങള്‍ ബാലറ്റിലൂടെ നടത്തിയ വിമോചനസമരമാണ് ലോക്‌സഭാ തിരഞ്ഞെടുപ്പെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു.












Click it and Unblock the Notifications