കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ട്രോളിങ്‌ നിരോധനം നിലവില്‍ വന്നു

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം: സംസ്‌ഥാനത്ത്‌ ട്രോളിങ്‌ നിരോധനം പ്രാബല്യത്തില്‍ വന്നു. യന്ത്രവല്‍കൃത ബോട്ടുകള്‍ക്കുള്ള ട്രോളിങ്ങിന്‌ 47 ദിവസത്തേക്കാണ്‌ നിരോധനം ഏര്‍പ്പെടുത്തിയിരിക്കുന്നത്‌.

സംസ്‌ഥാനത്ത്‌ ഒട്ടാകെയുളള 3451 ട്രോളറുകളിലായി ജോലി ചെയ്യുന്ന അമ്പതിനായിരത്തോളം മത്സ്യ തൊഴിലാളികള്‍ക്ക്‌ ഈ കാലയളവില്‍ ജോലിയുണ്ടാവില്ല. നിരോധനം കര്‍ശനമായി നടപ്പാക്കാന്‍ ഫിഷറീസ്‌ വകുപ്പിന്റെ നേതൃത്വത്തില്‍ ഉള്‍ക്കടലില്‍ പ്രത്യേക പെട്രോളിങ്‌ സംഘങ്ങളെ നിയോഗിച്ചിട്ടുണ്ട്‌.

ട്രോളിങ്‌ കാലയളവില്‍ ജോലി നഷ്ടപ്പെടുന്ന മത്സ്യ തൊഴിലാളി കുടുംബങ്ങള്‍ക്കായി സര്‍ക്കാര്‍ സൗജന്യ റേഷന്‍ പ്രഖ്യാപിച്ചിട്ടുണ്ട്‌.

അതിനിടെ ഇന്ത്യന്‍ സമുദ്രത്തില്‍ ട്രോളിംഗ്‌ നടത്താന്‍ വിദേശ രാഷ്ട്രങ്ങളെ ഇനി അനുവദിക്കില്ലെന്ന്‌ കേന്ദ്ര സഹമന്ത്രി കെ വി തോമസ്‌ അറിയിച്ചു. വിദേശ ട്രോളറുകള്‍ക്ക്‌ നല്‍കിയിട്ടുള്ള ലൈസന്‍സ്‌ ഘട്ടം ഘട്ടമായി നിര്‍ത്തലാക്കാനാണ്‌ പദ്ധതിയെന്നും അദ്ദേഹം വ്യക്തമാക്കി.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X