വിമാനം തകര്‍ന്ന് മലയാളികള്‍ മരിച്ചു
ന്യൂയോര്‍ക്ക്: ന്യൂയോര്‍ക്കില്‍ ചെറുവിമാനം നദിയില്‍ തകര്‍ന്ന് വീണ് രണ്ട് മലയാളികളുള്‍പ്പെടെ മൂന്നുപേര്‍ മരിച്ചു. പാലക്കാട് ഒലവക്കോട് കോലോത്ത് വീട്ടില്‍ മത്തായി ജോര്‍ജ്ജ്, മകന്‍ മാറ്റ് ജോര്‍ജ്(12) എന്നിവരാണ് മരിച്ച മലയാളികള്‍.
വിമാനത്തിന്റെ പൈലറ്റാണ് മരിച്ച മറ്റൊരാള്‍. മാറ്റും പൈലറ്റും വിമാനം തകര്‍ന്നുവീണയുടന്‍ തന്നെ മരിച്ചിരുന്നു. ഇവരുടെ മൃതദേഹം കണ്ടെടുത്തതായി ഫെഡറല്‍ ഏവിയേഷന്‍ വക്താവ് അറിയിച്ചു.
മത്തായിയെ പരുക്കുകളോടെ രക്ഷിച്ചെങ്കിലും പിന്നീട് മരിക്കുകയായിരുന്നു. ഇവര്‍ മൂന്നുപേര്‍മാത്രമേ വിമാനത്തിലുണ്ടായിരുന്നുള്ളു. മൊഹാക് നദിയിലാണ് വിമാനം വീണത്. പ്രാദേശിക സമയം ഞായറാഴ്‌ച ഉച്ചകഴിഞ്ഞ് 2.30നാണ് അപകടമുണ്ടായത്.
മൊഹാക് വാലി വിമാനത്താവളത്തില്‍ നിന്നാണ് വിമാനം പറന്നുയര്‍ന്നത്. ഉടന്‍തന്നെ നദിയില്‍ പതിക്കുകയായിരുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.
ന്യൂയോര്‍ക്കില്‍ വ്യവസായിയായ മത്തായിയുടെ സ്വന്തം വിമാനമാണിത്. ചലച്ചിത്ര നടനും നിര്‍മ്മാതാവുമായ ടോം ജോര്‍ജിന്റെ സഹോദരനാണ് മത്തായി ജോര്‍ജ്ജ്.












Click it and Unblock the Notifications