പീഡനം: അഹൂജ ബലംപ്രയോഗിച്ചു
മുംബൈ: വീട്ടുവേലക്കാരിയെ ബലപ്രയോഗത്തിലൂടെയാണ് ബോളിവുഡ് താരം ഷൈനി അഹൂജ മാനഭംഗപ്പെടുത്തിയെന്ന് വൈദ്യപരിശോധന റിപ്പോര്‍ട്ട്.
അഹൂജയെ കോടതി ജൂണ്‍ 18 വരെ റിമാന്‍ഡ് ചെയ്‌തിരിയ്‌ക്കുകയാണ്. അതിനിടെ പെണ്‍കുട്ടിയുടെ പ്രായം എക്‌സറെ പരിശോധനയില്‍ 17-18 ആണെന്ന് സ്ഥിരീകരിച്ചു. പെണ്‍കുട്ടിയുടെ ശരീരഭാഗങ്ങളില്‍ മുറിവേറ്റതായും പരിശോധനയില്‍ തെളിഞ്ഞിട്ടുണ്ട്. എന്നാല്‍ താന്‍ പെണ്‍കുട്ടിയെ മാനഭംഗപ്പെടുത്തിയിട്ടില്ലെന്നും അവരുടെ സമ്മതത്തോടെയാണ് ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടതെന്നും അഹൂജ പറഞ്ഞു.
അഹൂജയുടെ വീട്ടു ജോലിക്കാരിയായിരുന്ന പെണ്‍കുട്ടിയുടെ പരാതിപ്രകാരമാണ് ഓഷിവാര പോലീസ് ബോളിവുഡ് താരത്തെ തിങ്കളാഴ്‌ച അറസ്‌റ്റു ചെയ്‌തത്.
ഞായറാഴ്‌ച വൈകിട്ടാണ് കേസിനാസ്‌പദമായ സംഭവം നടന്നത്. അഹൂജയുടെ ഭാര്യയും മകനും വീട്ടില്‍ ഇല്ലാതിരുന്ന സമയത്ത് അഹൂജ തന്നെ പീഡിപ്പിച്ചുവെന്നാണ് പെണ്‍കുട്ടി പരാതി നല്‌കിയിരിക്കുന്നത്.












Click it and Unblock the Notifications