അഹമ്മദിന് കേരളമടക്കം 7 സംസ്ഥാനങ്ങളുടെ ചുമതല
ദില്ലി: റെയില്‍വെ മന്ത്രാലയത്തിലെ ശീതസമരത്തിന് അറുതിയാവുന്നു. സത്യപ്രതിജ്ഞ ചെയ്‌ത് ഏറെ നാള്‍ കഴിഞ്ഞിട്ടും പ്രത്യേകിച്ച് ജോലിയൊന്നുമില്ലാതിരുന്ന സഹമന്ത്രിമാര്‍ക്ക് റെയില്‍വെ മന്ത്രി മമതാ ബാനര്‍ജി ചുമതലകള്‍ വിഭജിച്ചു നല്‌കി.
മുസ്ലീം ലീഗ് നേതാവ് ഇ അഹമ്മദിന് കേരളം, ബീഹാര്‍, തമിഴ്‌നാട് ഛത്തീസ്‌ഗഢ്, ഉത്തര്‍ഖണ്ഡ്, അസം, ഝാര്‍ഖണ്ഡ് എന്നീ സംസ്ഥാനങ്ങളുടെ ചുമതലയാണ് ലഭിച്ചിരിയ്‌ക്കുന്നത്.
സഹമന്ത്രിമാര്‍ക്ക് മമത ചുമതല നല്‌കാത്തത് വകുപ്പിലെ ശീതസമരം മൂലമാണെന്ന് ആക്ഷേപങ്ങള്‍ ഉയര്‍ന്നിരുന്നു. എന്നാല്‍ ചില സാങ്കേതിക തടസ്സങ്ങള്‍ ഉള്ളതിനാലാണ് ചുമതലകള്‍ കൈമാറാതിരുന്നതെന്നാണ് മമതയുടെ വിശദീകരണം.












Click it and Unblock the Notifications