ഗാന്ധി വെറും നാട്യക്കാരനാണെന്ന് മായാവതി
ലഖ്‌നൊ: രാഷ്ട്രപിതാവ് മഹാത്മാഗാന്ധി വെറും നാട്യക്കാരനാണെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയും ബിഎസ്‌പി നേതാവുമായ മായാവതി. ലഖ്‌നൊവില്‍ നടന്ന ബിഎസ്‌പി എംപിമാരുടെ യോഗത്തിലാണ് മായാവതി രാഷ്ട്രപിതാവിനെ വിലകുറച്ച് കാണിയ്‌ക്കുന്ന പരാമര്‍ശം നടത്തിയത്.
ദളിത് ജനങ്ങളുടെ സാമൂഹിക സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്തുന്ന കാര്യത്തില്‍ മഹാത്മാഗാന്ധിയുടെയും ഇപ്പോഴത്തെ കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി രാഹുല്‍ ഗാന്ധിയുടെയും നിലപാടുകള്‍ സത്യസന്ധമല്ലെന്ന് ചൂണ്ടിക്കാണിയ്‌ക്കുന്ന ലഘുലേഖകളും യോഗത്തില്‍ വിതരണം ചെയ്‌തു.
മായാവതിയുടെ പ്രസ്‌തവനയ്‌ക്കെതിരെ വന്‍ പ്രതിഷേധമാണ് ഉയരുന്നത്. പ്രധാന പ്രതിപക്ഷ പാര്‍ട്ടികളായ കോണ്‍ഗ്രസും സമാജ് വാദി പാര്‍ട്ടിയും രൂക്ഷമായി മായാവതിയെ വിമര്‍ശിച്ചു.
രാഷ്ട്രപിതാവിനെ അധിക്ഷേപിച്ചതിന് മായവതി കനത്ത വില നല്‍കേണ്ടി വരുമെന്ന് കോണ്‍ഗ്രസ് പറഞ്ഞു.
ദളിത് ജനവിഭാഗങ്ങളുടെ മേലുളള കുത്തക നഷ്‌ടമായെന്ന തിരിച്ചറിവാണ് മായാവതിയുടെ പ്രസ്‌താവനയ്‌ക്ക് പിന്നില്‍. തങ്ങള്‍ക്കുവേണ്‌ടി മഹാത്മ ഗാന്ധി എന്താണ് ചെയ്‌തതെന്നും മായാവതി എന്താണ് ചെയ്‌തുകൊണ്‌ടിരിക്കുന്നതെന്നും ദളിതുകള്‍ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും കോണ്‍ഗ്രസ് വക്താവ് പറഞ്ഞു.
മായാവതിയ്‌ക്ക് സ്ഥിരബുദ്ധി നഷ്‌ടമായതിന്റെ തെളിവാണ് ഈ പ്രസ്‌താവനയെന്ന് സമാജ്‌വാദി പാര്‍ട്ടി സംസ്ഥാന അദ്ധ്യക്ഷന്‍ അഖിലേഷ് യാദവ് പറഞ്ഞു. മായവതിയുടേത് നാണംകെട്ട രീതിയായാണെന്ന് ബിജെപിയും പ്രതികരിച്ചു.
മായാവതിയുടെ പ്രസ്‌താവനയ്‌ക്കെതിരെ രാഹുല്‍ ഗാന്ധിയുടെ ജന്‍മദിനമായ 19ന് പ്രതിഷേധം നടത്താനാണ് കോണ്‍ഗ്രസിന്റെ തീരുമാനിച്ചിരിയ്‌ക്കുന്നത്.












Click it and Unblock the Notifications