എന്‍ജിനീയറിങ് ഫീസ്: ചര്‍ച്ച പരാജയപ്പെട്ടു
തിങ്കളാഴ്‌ച തിരുവനന്തപുരത്ത് സ്വാശ്രയ എന്‍ജിനീയറിങ് കോളജ് മാനേജ്‌മെന്റ് അസോസിയേഷന്‍ പ്രസിഡന്റ് ജിപിസി നായരും ഏഴ് എക്‌സിക്യൂട്ടീവ് അംഗങ്ങളും വിദ്യാഭ്യാസ മന്ത്രി എംഎ ബേബി, വകുപ്പ് സെക്രട്ടറി, ഉന്നത വിദ്യാഭ്യാസ വകുപ്പ് സെക്രട്ടറി തുടങ്ങിയവരുമായി നടത്തിയ ചര്‍ച്ച തീരുമാനമാകാതെ പിരിയുകയിരുന്നു. ഇതോടെ ഇത്തവണത്തെ എഞ്ചിനീയറിങ്, മെഡിക്കല്‍ പ്രവേശനവും അനിശ്ചിതത്വത്തിലേക്ക് നീങ്ങുമെന്ന് ഉറപ്പായി.
എന്‍ജിനീയറിങ് ഫീസിന്റെ കാര്യത്തില്‍ തങ്ങള്‍ സ്വീകരിച്ചിരുന്ന നിലപാടില്‍ നിന്നും വന്‍ വിട്ടുവീഴ്‌ചകള്‍ക്ക് തയാറായെങ്കിലും അതു പോലും അംഗീകരിക്കാനാവില്ലെന്ന നിലപാടാണ് അധികൃതര്‍ സ്വീകരിച്ചതെന്ന് അസോസിയേഷന്‍ പ്രസിഡന്റ് ജിപിസി നായര്‍ കുറ്റപ്പെടുത്തി.
തിങ്കളാഴ്‌ച വൈകിട്ട് ആരംഭിച്ച ചര്‍ച്ച രാത്രി പതിനൊന്നരയോടെയാണ് തീരുമാനമാകാതെ പിരിഞ്ഞത്. സര്‍ക്കാരുമായി തല്‍ക്കാലം ഇനി ചര്‍ച്ചയില്ലെന്നും സ്വാശ്രയ എന്‍ജിനീയറിങ് കോളെജ് മാനേജ്‌മെന്റ് അസോസിയേഷന്‍ ജനറല്‍ ബോഡി യോഗം ചേര്‍ന്ന് തുടര്‍നടപടി സ്വീകരിക്കുമെന്നും ജിപിസി നായര്‍ വ്യക്തമാക്കി.












Click it and Unblock the Notifications