വിമോചന സമരം ആവശ്യമില്ല: ഉമ്മന്‍ ചാണ്ടി
കാഞ്ഞങ്ങാട്: രണ്ടാം വിമോചനസമരം വേണമെന്ന് കോണ്‍ഗ്രസ് ഒരിയ്‌ക്കലും പറഞ്ഞിട്ടില്ലെന്ന് പ്രതിപക്ഷനേതാവ് ഉമ്മന്‍ ചാണ്ടി. മാധ്യമ ചര്‍ച്ചകളാണ് ഇത് സംബന്ധിച്ച് പ്രചാരണം നടത്തിയത്.
ഞങ്ങള്‍ ഇത്തരത്തിലൊരു ആവശ്യം ഉയര്‍ത്തിയിട്ടില്ല. എന്നാല്‍ വിമോചന സമരത്തിനുള്ള സാഹചര്യം സംസ്ഥാനത്തുണ്ടെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. അങ്ങനെ സംഭവിച്ചാല്‍ അതു നേരിടാന്‍ ജനങ്ങള്‍ തയ്യാറാണ്. എന്നാല്‍ ഇതേ അഭിപ്രായമാണോ യുഡിഎഫിലെ ഘടകകക്ഷികള്‍ക്കെന്ന ചോദ്യത്തിന് ഉത്തരം നല്‌കാന്‍ ഉമ്മന്‍ ചാണ്ടി തയാറായില്ല.
ടി സിദിദിഖിനെ യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റ് സ്ഥാനത്തു നിന്ന് നീക്കിയത് താനോ ചെന്നിത്തലയോ അറിഞ്ഞുകൊണ്ടല്ലെന്നും അദ്ദേഹം വെളിപ്പെടുത്തി. യൂത്ത് കോണ്‍ഗ്രസിന്റെ ദേശീയനേതൃത്വമാണ് ഇക്കാര്യം തീരുമാനിച്ചത്. പാര്‍ട്ടിയിലെ എല്ലാവരും എല്ലാ കാര്യങ്ങളും അറിയണമെന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
അതേ സമയം പാര്‍ട്ടിയുടെ മുന്നോട്ടുള്ള പോക്കിനെ തടസ്സപ്പെടുത്തുന്ന രീതിയിലുള്ള ഗ്രൂപ്പ് പ്രവര്‍ത്തനം ഇപ്പോള്‍ കോണ്‍ഗ്രസിലില്ലെന്നും പ്രതിപക്ഷ നേതാവ് വ്യക്തമാക്കി.
കഴിഞ്ഞ ദിവസം ചേര്‍ന്ന കെപിസിസി യോഗത്തില്‍ യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റ് സ്ഥാനത്തു നിന്നും സിദ്ദിഖിനെ മാറ്റിയതില്‍ ഉമ്മന്‍ ചാണ്ടിയെ അനുകൂലിയ്‌ക്കുന്ന വിഭാഗം ഹൈക്കമാന്‍ഡിനെ നിശിതമായി വിമര്‍ശിച്ചിരുന്നു.












Click it and Unblock the Notifications