ഇന്ത്യയില്‍ 30 പേര്‍ക്ക് പന്നിപ്പനി
കൊച്ചി: പന്നിപ്പനിയുടെ ലക്ഷണങ്ങളുമായി നെടുമ്പാശേരി വിമാനത്താവളത്തിലെത്തിയ യുവാവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇയാള്‍ ആരോഗ്യ വകുപ്പ് അധികൃതരുടെ പ്രത്യേക നിരീക്ഷണത്തിലാണ്.
ചൊവ്വാഴ്‌ച പുലര്‍ച്ചെയാണ് വൈക്കം സ്വദേശിയായ യുവാവ് ലണ്ടനില്‍നിന്ന് നെടുമ്പാശ്ശേരിയിലെത്തിയത്. ഇദ്ദേഹത്തെ പെരുമ്പാവൂരിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രക്തസാമ്പിളുകള്‍ പരിശോധനക്കായി ദില്ലിയിലേക്ക് അയക്കും. ഇതിന്റെ റിപ്പോര്‍ട്ട് ലഭിച്ചതിന് ശേഷമെ മാത്രമേ പനിബാധ സ്ഥിരീകരിക്കുകയുള്ളൂവെന്ന് അധികൃതര്‍ അറിയിച്ചു. രണ്ടു ദിവസത്തിനകം റിപ്പോര്‍ട്ട് ലഭിക്കും എന്നാണ് പ്രതീക്ഷിയ്‌ക്കുന്നത്.
പന്നിപ്പനി ബാധിതരെന്ന സംശയത്തില്‍ നേരത്തെ 7 പേര്‍ കേരളത്തില്‍ നിരീക്ഷണത്തിലുണ്ടായിരുന്നു. എന്നാല്‍ ഇവര്‍ക്കു രോഗബാധയില്ലെന്ന് പിന്നീട് കണ്ടെത്തി.
ഹൈദരാബാദില്‍ മൂന്നു പേര്‍ക്കു കൂടി രോഗബാധ സ്ഥിരീകരിച്ചതോടെ ഇന്ത്യയില്‍ പന്നിപ്പനി ബാധിച്ചവരുടെ എണ്ണം 30 ആയി. അമേരിക്കന്‍ ബഹിരാകാശ കേന്ദ്രമായ നാസ സന്ദര്‍ശിച്ച് തിരിച്ചു വന്ന വിദ്യാര്‍ത്ഥികളിലാണ് ഏറ്റവുമവസാനമായി പനിബാധ സ്ഥിരീകരിയ്‌ക്കപ്പെട്ടിരിയ്‌ക്കുന്നത്.
യൂറോപ്പിലും അമേരിക്കയിലും പന്നിപ്പനി പടര്‍ന്നു പിടിച്ചതോടെ ഇവിടെ നിന്നും വരുന്ന യാത്രക്കാരെ വിമാനത്താവളത്തില്‍ കര്‍ശന പരിശോധനകള്‍ക്കു ശേഷം മാത്രമേ പുറത്തു വിടുന്നുള്ളൂ.












Click it and Unblock the Notifications