മന്‍മോഹന്‍ സര്‍ദാരി കൂടിക്കാഴ്‌ച ചൊവ്വാഴ്‌ച
യെക്കാറ്റിന്‍ബര്‍ഗ്: ബ്രിക്, ഷാങ്‌ഹായി ഉച്ചകോടികളില്‍ പങ്കെടുക്കുന്നതിനായി റഷ്യയിലെത്തിയ ഇന്ത്യന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ് ചൊവ്വാഴ്‌ച പാക്കിസ്ഥാന്‍ പ്രസിഡന്റ് ആസിഫ് അലി സര്‍ദാരിയുമായി കൂടിക്കാഴ്‌ച നടത്തും. ഉച്ചയ്‌ക്ക് 1.30 നാണ് കൂടിക്കാഴ്‌ച
മുംബൈ ആക്രമണത്തിനുശേഷം ഇരുരാഷ്ട്രങ്ങളും തമ്മില്‍ ഉന്നതതല ചര്‍ച്ച നടത്തുന്നത് ഇതാദ്യമായാണ്.
ഭീകരര്‍ക്കെതിരേ ശക്തമായ നടപടികളെടുത്താലേ പാക്കിസ്ഥാനുമായി ചര്‍ച്ചയുള്ളൂ എന്ന നിലപാടിലായിരുന്നു ഇന്ത്യ. എന്നാല്‍, ഷാങ്‌ഹായ് കോ-ഓപ്പറേഷന്‍ ഓര്‍ഗനൈസേഷന്‍ (എസ്‌സിഒ) ഉച്ചകോടിയ്‌ക്ക് പാക് പ്രസിഡന്‍റുമുണ്ടെന്നതിനാല്‍ ചര്‍ച്ച നടത്താന്‍ തീരുമാനിക്കുകയായിരുന്നു.
കൂടിക്കാഴ്‌ചയ്‌ക്ക് പ്രത്യേക അജന്‍ഡയൊന്നും നിശ്ചയിച്ചിട്ടില്ല. ഇരുരാജ്യങ്ങള്‍ക്കിടയിലെ പ്രശ്‌നങ്ങള്‍ പരിഹരിച്ച് സഹകരണം വര്‍ധിപ്പിക്കാനുളള തീരുമാനങ്ങള്‍ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ഉഭയകക്ഷി സംഭാഷണം തുടരാന്‍ തത്വത്തില്‍ തീരുമാനിച്ചേക്കുമെന്നും സൂചനകളുണ്ട്. മുംബൈ ഭീകരാക്രമണത്തിന്റെ മുഖ്യ ആസൂത്രകന്‍ ജമാ അത്ത് ഉദ്ദവാ തലവന്‍ ഹഫീസ് മുഹമ്മദ് സയീദിനെ തടവില്‍ നിന്നു മോചിപ്പിച്ച പാക് നടപടിയില്‍ മന്‍മോഹന്‍ പ്രതിഷേധമറിയിച്ചേക്കും. അതേ സമയം, മുംബൈ ആക്രമണം സംബന്ധിച്ചു കൂടുതല്‍ തെളിവു നല്‍കണമെന്ന് സര്‍ദാരി ആവശ്യപ്പെടുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.
ചൈനയും റഷ്യയും ഉള്‍പ്പെടെ 6 രാജ്യങ്ങളടക്കുന്ന ഷാങ്‌ഹായ് സംഹകരണ സംഘടന(എസ്‌സിഒ)യുടെ ഉച്ചകോടിയില്‍ നിരീക്ഷകരായാണ് ഇന്ത്യയും പാക്കിസ്ഥാനും പങ്കെടുക്കുന്നത്.
ഇത്തവണ പ്രധാനമന്ത്രി സ്ഥാനമേറ്റെടുത്തശേഷം മന്‍മോഹന്‍ നടത്തുന്ന ആദ്യ വിദേശപര്യടനമാണിത്.
മൂന്നു ദിവസത്തെ റഷ്യന്‍ സന്ദര്‍ശനത്തിനിടെ ബ്രിക് ഉച്ചകോടിയിലും പ്രധാനമന്ത്രി പങ്കെടുക്കും. സാമ്പത്തിക മാന്ദ്യം പരിഹരിക്കുന്നതിനുളള അഗോള ശ്രമങ്ങളില്‍ ഇന്ത്യ തങ്ങളുടെ പങ്കുവഹിക്കുമെന്ന് റഷ്യയിലേയ്‌ക്ക് പുറപ്പെടുംമുന്‍പ് മന്‍മോഹന്‍ സിങ് പ്രസ്‌താവിച്ചിരുന്നു.












Click it and Unblock the Notifications