ബംഗാളില്‍ 3 സിപിഎം പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടു
കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ സിപിഎം പ്രവര്‍ത്തകര്‍ക്കെതിരെയുള്ള മാവോയിസ്‌റ്റ് ആക്രമണം രൂക്ഷമാകുന്നു. മിഡ്‌നാപ്പൂര്‍ ജില്ലയിലെ ജാര്‍ഗ്രാമില്‍ മാവോയിസ്‌റ്റ് ആക്രമണത്തില്‍ മൂന്ന് സിപിഎം പ്രവര്‍ത്തകര്‍ ബുധനാഴ്‌ച കൊല്ലപ്പെട്ടു.
രാവിലെ ഏഴുമണിയോടെയാണ് ആക്രമണമുണ്ടായത്. ബാഗ്‌സാലയില്‍ ബിഎസ്സി പരീക്ഷയെഴുതാന്‍ പുറപ്പെട്ട അഭിജിത് മാഹാതോ, അനില്‍, നീലാദ്രി എന്നീ വിദ്യാര്‍ത്ഥികളെയാണ് മാവോയ്‌സ്‌റ്റുകള്‍ വധിച്ചത്. ഇതോടെ കഴിഞ്ഞ രണ്ടു ദിവസത്തിനിടെയുണ്ടായ മാവോയിസ്‌റ്റ് അക്രമത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം പത്തായി.
സംഘര്‍ഷം നിയന്ത്രിയ്‌ക്കാന്‍ അര്‍ധസൈനിക വിഭാഗത്തെ വിന്യസിച്ചിട്ടുണ്ട്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സിപിഎം പ്രവര്‍ത്തകര്‍ക്കെതിരെ ശക്തമായ ആക്രമണങ്ങളാണ് മാവോയിസ്‌റ്റുകള്‍ സംസ്ഥാനത്ത് നടത്തിക്കൊണ്ടിരിക്കുന്നത്. മിഡ്‌നാപ്പൂരിലെ ലാല്‍ഗര്‍ കേന്ദ്രീകരിച്ചുനടത്തിയിരുന്ന ആക്രമണം ജില്ലയ്‌ക്കുപുറത്തേയ്‌ക്ക് വ്യാപിക്കുകയാണെന്ന് റിപ്പോര്‍ട്ടുകളുണ്ട്.
മാവോയിസ്‌റ്റുകളുടെ നിയന്ത്രണത്തിലിരിയ്‌ക്കുന്ന ലാല്‍ഗറിലേക്ക് അഞ്ചുകമ്പനി സേനയെയാണ് പശ്‌ചിമബംഗാള്‍ സര്‍ക്കാര്‍ ആവശ്യപ്പെട്ടിരിക്കുന്നത്. മാവോയിസ്‌റ്റുകളുടെ സഹായത്തോടെ ആദിവാസി വിഭാഗങ്ങള്‍ നടത്തുന്ന ആക്രമണം നേരിടാന്‍ ഭരണകൂടം സ്വീകരിക്കുന്ന നടപടികള്‍ തൃപ്‌തികരമല്ലെന്ന് സിപിഐ കുറ്റപ്പെടുത്തി.












Click it and Unblock the Notifications