ബിജെപിയില്‍ രാജി തുടരുന്നു
ദില്ലി: മുന്‍ ഉത്തരാഖണ്ഡ് മുഖ്യമന്ത്രിയും ബിജെപി നേതാവുമായ ഭഗത് സിങ് ഖോഷിയാരി രാജ്യസഭാംഗത്വം രാജിവച്ചു. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടിയ്‌ക്കേറ്റ അപ്രതീക്ഷിത പരാജയത്തെ തുടര്‍ന്ന് രാജിവയ്‌ക്കുന്ന നാലാമത്തെ നേതാവാണ് കോഷിയാരി.
നേരത്തെ ബിജെപിയിലെ മുതിര്‍ന്ന നേതാക്കളായ ജസ്വന്ത് സിങ്, യശ്വന്ത് സിങ്, അരുണ്‍ ജയ്‌റ്റ്‌ലി എന്നിവര്‍ പാര്‍ട്ടി സ്‌ഥാനങ്ങള്‍ രാജിവച്ചിരുന്നു. നേതാക്കളുടെ രാജി പരമ്പര തുടരുന്നത് ബിജെപിയെ കൂടുതല്‍ പ്രതിസന്ധിയിലാക്കിയിട്ടുണ്ട്.
രാജിക്കത്ത് രാജ്യസഭാ ചെയര്‍മാന് കൈമാറിയതായി ഖോഷിയാരി മാധ്യമ പ്രവര്‍ത്തകരെ അറിയിച്ചു. പാര്‍ട്ടി പ്രവര്‍ത്തനത്തിനു വേണ്ടി കൂടുതല്‍ സമയം കണ്ടെത്തായി രാജി വയ്‌ക്കുന്നുവെന്നാണ് കത്തില്‍ വിശദീകരിയ്‌ക്കുന്നത്.
അതേസമയം തിരഞ്ഞടുപ്പില്‍ ഉത്തരാഖണ്ഡില്‍ ബിജെപിക്കു തിരിച്ചടിയേറ്റ സാഹചര്യത്തില്‍ കോഷിയാരി പക്ഷം മുഖ്യമന്ത്രി ബിസി ചൗധരിയുടെ രാജി ആവശ്യപ്പെട്ടിരുന്നു. ചൗധരി രാജിവയ്‌ക്കുന്ന സ്‌ഥാനത്ത് മുഖ്യമന്ത്രി സ്‌ഥാനം ഏറ്റെടുക്കുന്നതിനാണ് കോഷിയാരിയുടെ നീക്കമെന്നും വാര്‍ത്തകളുണ്ട്.
ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഉത്തര്‍ഖണ്ഡിലെ അഞ്ചു സീറ്റുകളിലും ബിജെപി പരാജയപ്പെട്ടിരുന്നു.












Click it and Unblock the Notifications