ഗവര്‍ണറെ മാനിയ്‌ക്കണം: മന്‍മോഹന്‍
ദില്ലി: ലാവലിന്‍ കേസില്‍ മന്ത്രിസഭയുടെ ശുപാര്‍ശയെ മറികടന്ന് പിണറായി വിജയനെ വിചാരണ ചെയ്യാന്‍ അനുമതി നല്‍കിയ സംഭവത്തില്‍ ഗവര്‍ണര്‍ ആര്‍എസ് ഗവായിയുടെ തീരുമാനത്തെപ്പറ്റി അഭിപ്രായം പറയുന്നത് ശരിയല്ലെന്ന് പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്.
ഗവര്‍ണര്‍ എന്നത് ഭരണഘടനാ പദവിയാണ്. അതിനെ മാനിക്കണം. ലാവലിന്‍ കേസില്‍ ഗവര്‍ണര്‍ക്കെതിരെ ഉയരുന്ന ആരോപണങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
റഷ്യാ സന്ദര്‍ശനത്തനുശേഷം മടങ്ങുകയായിരുന്ന പ്രധാനമന്ത്രി വിമാനത്തില്‍വച്ച് മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു. "ഭരണഘടനാ പദവിയായ ഗവര്‍ണറുടെ നടപടിയെക്കുറിച്ച് അഭിപ്രായം പറയുന്നത് ശരിയായ കീഴവഴക്കമല്ല. അതുകൊണ്‌ട് താനും അഭിപ്രായം പറയുന്നില്ല." -മന്‍മോഹന്‍ സിങ് പറഞ്ഞു.












Click it and Unblock the Notifications