ടീകോമിന്റെ ആശങ്കകള്‍ ദൂരീകരിയ്ക്കും
തിരുവനന്തപുരം: സ്മാര്‍ട്ട് സിറ്റി പദ്ധതിയുമായി ബന്ധപ്പെട്ട് ടീകോം പ്രകടിപ്പിച്ച ആശങ്കകള്‍ ദൂരീകരിക്കുന്നതിന് ചീഫ് സെക്രട്ടറിയെ ചുമതലപ്പെടുത്തിയതായി മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന് അറിയിച്ചു. സ്മാര്‍ട്ട് സിറ്റി പ്രശ്നത്തില്‍ ഉടന്‍ തന്നെ ചീഫ് സെക്രട്ടറി ടീകോമുമായി ചര്‍ച്ച നടത്തി അവരുടെ ആശങ്കകള്‍ ദൂരീകരിക്കും. മന്ത്രിസഭാ തീരുമാനങ്ങള്‍ മാധ്യമപ്രവര്‍ത്തകരോട് വിശദീകരിയ്ക്കുകയായിരുന്നു മുഖ്യമന്ത്രി.
ലാവലിന്‍ വിഷയം മന്ത്രിസഭായോഗം ചര്‍ച്ച ചെയ്യുമെന്നാണ് നേരത്തെ പറഞ്ഞിരുന്നതെങ്കിലും അതുണ്ടായില്ല. ചെറിയതുറ സംഘര്‍ഷത്തില്‍ പോലീസ് വെടിവെപ്പില്‍ പരിക്കേറ്റ നിസാമുദ്ദീന്‍ അഞ്ചു ലക്ഷം രൂപയും ഷംസുദ്ദീന് മൂന്നു ലക്ഷം രൂപയും ധനസഹായം നല്കാന് യോഗം തീരുമാനിച്ചു.
സംഘര്‍ഷത്തില്‍ നാശനഷ്ടമുണ്ടായ 20 കുടുംബങ്ങള്‍ക്ക് 22 ലക്ഷം രൂപ ധനസഹായവും നല്‍കും. കളക്ടറുടെ റിപ്പോര്‍ട്ട് പ്രകാരമാണ് ഇക്കാര്യത്തില്‍ തീരുമാനമെടുത്തത്.
തലശ്ശേരിയില്‍ മാതൃഭൂമിയുടെ പത്രക്കെട്ടുകള്‍ നശിപ്പിച്ച സംഭവം അപലപനീയമാണെന്നും കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ആരാധനാലയങ്ങള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നേരെയുള്ള ആക്രമണം അപലപനീയമാണ്. ട്രോളിംഗ് നിരോധനം സംബന്ധിച്ച് പഠിക്കാന്‍ നിയോഗിച്ച വിദഗ്ധസമിതിയുടെ ശുപാര്‍ശകള്‍ അംഗീകരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
-
പുതിയ വീട് വാങ്ങാൻ സാധിക്കും, സാമ്പത്തിക ഇടപാടുകൾ സൂക്ഷിക്കുക, തൊഴിലിൽ നഷ്ടം, സാമ്പത്തിക വാരഫലം -
മഞ്ജു വാര്യരുടെ ഇൻസ്റ്റഗ്രാമിൽ ദിലീപിൻ്റെ മുഖം;ഡിവോഴ്സ് ആയതിന് ശേഷം ആദ്യം..കാരണം -
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
സ്വർണ വില ഇനി പരമാവധി പോയാൽ 1.10 ലക്ഷം വരെ..ഈ വർഷം 2 ലക്ഷമൊന്നും ആകില്ല; പ്രവചനം -
രഞ്ജിത്തിനെതിരെ ഇത് മൂന്നാമത്തെ പീഡനക്കേസ്; രക്ഷപ്പെടാനുള്ള നീക്കം പാളി, ഒടുവിൽ പോലീസ് കുടുക്കി -
പാലക്കാട് രമേഷ് പിഷാരടി തൂക്കും, തൃത്താല ബൽറാം തിരിച്ച് പിടിക്കും, ശോഭ പിന്നെയും തോൽക്കും, മനോരമ സർവ്വേഫലം -
'500 രൂപയില്‍ തുടങ്ങിയ പിഷാരടി ദിവസവും ഒന്നര ലക്ഷം വാങ്ങാന്‍ ആരംഭിച്ചു'; ആ വളര്‍ച്ച അസൂയാവഹം -
'ഒറ്റയ്ക്ക് വഴി വെട്ടി വന്നവളാണ്, അതിന്റെ അഹങ്കാരം നല്ലോണമുണ്ട്', തെറിവിളികളോട് നടി ലക്ഷ്മി പ്രിയ -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
പിണറായി 3.0 സാധ്യമോ? മധ്യ കേരളത്തിൽ യുഡിഎഫ് മുന്നേറ്റമുണ്ടാക്കും; ഇടത് കോട്ടകൾ വീഴുമെന്ന് സർവേ -
ഇറാനിൽ അമേരിക്കൻ സൈന്യം വന്നാൽ റഷ്യ ഇടപെടും? പ്രഖ്യാപനത്തിൽ നടുങ്ങി ലോകം -
ബെംഗളൂരു ജീവിതം കൈപ്പൊള്ളിക്കും; വെള്ളം മുതൽ വൈദ്യുതി വരെ എല്ലാത്തിനും നാളെ മുതൽ വില ഉയരും












Click it and Unblock the Notifications